കരോള്‍ട്ടണ്‍(ഡാളസ്): മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിരവധി ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചിട്ടുള്ള അനുഗ്രഹീത കവി എം.ഇ. ചെറിയാന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡാളസ്സില്‍ ‘ഹാപ്പി മെലൊഡി’ ഒരുക്കുന്ന എം.ഇ.ചെറിയാന്‍ സ്ഥാപിച്ച മധുരൈ ഗോസ്പല്‍ മ്യൂസിക്ക് ബാന്റാണ് സംഗീത സായാഹ്നം ഒരുക്കിയിരിക്കുന്നത്. നവംബര്‍ 3ന് വൈകീട്ട് ആറു മുതല്‍ ഒമ്പതുവരെ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ചു ഇന്നും ക്രൈസ്തവരുടെ അധരങ്ങളില്‍ തത്തിക്കളിക്കുന്ന മനോഹരവും, അര്‍ത്ഥ സംപുഷ്ടവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഗാനങ്ങള്‍ രചിക്കുന്നതിനുള്ള പ്രത്യേക സാഹചര്യങ്ങള്‍ ഓരോ ഗാനവും അവതരിപ്പിക്കുന്നതോടൊപ്പം വിശദീകരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

എം.ഇ.ചെറിയാന്റെ മകന്‍ ടൈറ്റസ് ചെറിയാന്‍ സംവിധാനം ചെയ്യുന്ന ഈ പരിപാടിയില്‍ മുഖ്യഗായകന്‍ ഷിബു ജോസാണ്. നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചു. ശ്രോതാക്കളുടെ മനസ്സില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഷിബു ജോസിനെ കേള്‍ക്കുന്നതിനുള്ള അവസരമാണിതെന്നും, പരിപാടിയില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രവേശനം സൗജ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടൈറ്റസ് ചെറിയാന്‍-919443278292.
ഫിലിപ്പ് ആന്‍ഡ്രൂസ്-651 367 9879

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *