ഡാളസ് :- വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചു തനിക്ക് തലവേദന ഉണ്ടാക്കുന്നുമെന്ന് പറഞ്ഞു ഭാര്യയുമായി വഴക്കിട്ട ശേഷം ഭാര്യയെയും 13 – ഉം 16 ഉം വയസുള്ള രണ്ട് ആൺമക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ജെയിംസ് ലി വെമ്പിനെ (57) ഡാളസ് പോലീസ് അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് ചീഫ് റമിറസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡാളസ് ബിഗ് ടൗൺ ജോൺ വെസ്റ്റിലെ അപ്പാർട്ട്മെന്റിൽ ആഗസ്റ്റ് 31 തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. മക്കളും ഭാര്യയും തമ്മിൽ ഉച്ചത്തിൽ സംസാരിക്കുന്നത് തനിക്ക് തലവേദന ഉണ്ടാക്കുന്നുമെന്ന് പറഞ്ഞ് വഴക്കിട്ട ശേഷമാണ് ഹാന്റ് ഗൺ ഉപയോഗിച്ച് രണ്ടു തവണ ഭാര്യ വിക്ടോറിയ ബൻടണു (35) നേരെ വെടിയുതിർത്തത്. തുടർന്ന് രണ്ട് ആൺ മക്കളേയും ഇയാൾ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ഡപ്യൂട്ടി ചീഫ് പറഞ്ഞു. വീട്ടിൽ നിന്നും വെടി വെക്കുന്നതിന് ഉപയോഗിച്ച ഹാൻഡ് ഗൺ പിടിചെടുത്തു. സംഭവത്തിന് ഒരു മണിക്കൂറിനു ശേഷം പ്രതി ചെയ്തുപോയ കൃത്യത്തിൽ പശ്ചാത്തപിക്കുകയും 911 വിളിച്ച് അറിയിക്കുകയുമായിരുന്നു. പോലീസ് എത്തിയതോടെ കുറ്റസമ്മതം നടത്തിയ ജെയിംസിനെ അറസ്റ്റ് ചെയ്തു ഡാളസ് കൗണ്ടി ജയിലിലടച്ചു.
ഇയാൾക്കെതിരെ കാപിറ്റൽ മർഡറിന് കേസ്സെടുത്തു. കൊല്ലപ്പെട്ട വിക്ടോറിയയെ കുറിച്ചും മക്കളെക്കുറിച്ചും സമീപ വാസികൾക്ക് നല്ല അഭിപ്രായമായിരുന്നു. മക്കൾ സമർത്ഥരായ വിദ്യാർത്ഥികളായിരുന്നുവെന്നും അവർ പറഞ്ഞു. പെട്ടെന്നുണ്ടായ വികാരത്തിനടിമപ്പെട്ടതായിരിക്കാം. ഇങ്ങനത്തെ ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ച പറയപ്പെടുന്നു.
പി.പി.ചെറിയാൻ