ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ സെക്രെട്ടറിയും ന്യൂ യോർക്കിലെ സാമൂഹ്യ പ്രവർത്തകനുമായ വര്‍ഗീസ് ജോസഫിന്റെ ജേഷ്‌ട സഹോദരൻ നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫിന്റെ (74 ) നിര്യണത്തിൽ ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി,

ഈപ്പന്‍ ജോസഫിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഐഎന്‍ഒസിയും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ ഭാര്യ ആലീസ് ഈപ്പന്‍ ,മക്കള്‍: അരുണ്‍, സരുണ്‍, വരുണ്‍
എന്നിവർക്കും ദൈവം കൂടുതല്‍ കരുത്ത് നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.മറ്റു സഹോദരന്മാരായ കെ.ജെ. ജോസഫ്, കുരിയന്‍ ജോസഫ്, പൗലോസ് ജോസഫ്, ഫിലിപ്പോസ് ജോസഫ് (ഷാജി- പ്രസിദ്ധ സിനിമാ നിര്‍മ്മാതാവ്) എന്നിവരും ന്യൂ യോർക്കിലെ സാമുഹിക പ്രവർത്തകരാണ്.

ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ ഈ കുടുംബത്തിന് ശക്തി നൽകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആന്മവിന് വേണ്ടി പ്രാർത്ഥിക്കുന്ന തായി ചാപ്റ്റർ പ്രസിഡന്റ് ജോയി ഇട്ടനും മറ്റു ഭാരവാഹികളും അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *