സിയാറ്റിൽ (വാഷിംഗ്‌ടൺ ): ആഗോള വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആമസോണ് ഇന്ത്യന്‍ വ്യവസായ സംരഭകരുമായി കൂടിച്ചേരാനുള്ള തയ്യാറെടുപ്പുകള്‍.ആരംഭിച്ചു .ഇരുകമ്പനികളും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാൽ ഡീലുകള്‍ ഒന്നും ആയി ട്ടില്ലെന്നാണ് ബ്ലൂംഭെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

.അമേരിക്കയിലെ ലോകപ്രസിദ്ധമായ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന് ഇന്ത്യയിലെ റിലയന്‍സ് റീട്ടെയ്‌ലില്‍ 2000 കോടി ഡോളറിന്റെ ഓഹരികള്‍ ഇതിനകം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് റിയലന്‍സിന് പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നാണ് നിലപാട്. മുംബൈ സ്റ്റോക് എക്‌സേഞ്ച് ഇതെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെതിരെയും നിസ്സംഗതയാണ് റിലയന്‍സ് കാണിക്കുന്നത്.

അഭ്യൂഹങ്ങളോ, സംശയങ്ങളിലോ തങ്ങള്‍ പ്രതികരിക്കില്ലെന്നാണ് റിലയന്‍സിന്റെ നിലപാട്. എന്നാല്‍ ഈ വാര്‍ത്തയെ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരികള്‍ മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് ഓഹരി ഒന്നിന് 153ഭ40 രൂപ വര്‍ധിച്ച് 2,314.65 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം കഴിഞ്ഞത്. ഇന്ത്യയിലെ റീട്ടേയില്‍ മേഖല വിപുലീകരിക്കാന്‍ ആമസോണ്‍ ശ്രമിച്ചുകെണ്ടിരിക്കേയാണ് റിലയന്‍സിന്റെ ഈ ഓഫര്‍ ആമസോണിന് ലഭിക്കുന്നത്. ഏതാണ്ട് 200 കോടി ഡോളര്‍ വിപണിമൂല്യമുള്ള ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *