ന്യൂയോർക്ക് : അമേരിക്കൻ മലയാളികൾ കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളെ ഓർത്തു വിഷമിക്കേണ്ട, അവർ അവിടെ സുഖമായിരിക്കുന്നു . അവരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം (കേരളാ ഗവൺമെന്റ് ). പക്ഷേ അമേരിക്കയിൽ നിന്നും വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.വളരെ അധികം നമ്മുടെ സഹോദരങ്ങൾക്കു ജീവൻ നഷ്‌ടപ്പെട്ടു. ജീവൻ നഷ്‌ടപ്പെട്ടവർക്കു ആദരഞ്ജലികൾ അർപിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് നാം ചിന്തിച്ചിട്ടേ ഇല്ല.

കേരളത്തിന് ഈ വൈറസിന് എതിരെ പോരാടാൻ കഴിഞ്ഞു. സാമൂഹികമായി ഇത് വ്യാപിക്കാതെ നോക്കാൻ കേരളാ ഗവൺമെന്റിനു കഴിഞ്ഞു. സത്യം പറഞ്ഞാൽ മറ്റു രാജ്യങ്ങളുമായി തന്നെ നമുക്ക് താര്യതമ്യപ്പെടുത്താൻ കഴിയും.ജപ്പാനും , സിംഗപ്പൂരും കഴിഞ്ഞാൽ ഇന്ത്യയിലെ തന്നെ ഈ കൊച്ചു കേരളമാണ് ഈ വൈറസിനെ ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞത്. നാം ഇപ്പോഴും ഇതിന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നിപ്പ വന്നപ്പോഴും , പ്രളയം വന്നപ്പോഴും നാം ഒത്തൊരുമിച്ചു നിന്ന് അതിനെ നേരിട്ട്. ഈ വൈറസിന് എതിരെയും നമുക്ക് ഒരുമിച്ചു നിന്ന് പോരാടാം. ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച നടത്തിയ ടെലി കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സെക്രട്ടറി കിരൺ ചന്ദ്രന്റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങിൽ പ്രസിഡന്റ് ടെറൻസൺ തോമസ് പങ്കെടുത്തവർക്ക് സ്വാഗതം രേഖപ്പെടുത്തി. ട്രഷർ ഡോ. ജേക്കബ് തോമസ് പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

കോവിഡ് 19നെ കുറിച്ചുള്ള ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. രോഗബാധിതരും അവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വൈകാരിക സമ്മര്‍ദ്ദത്തിലാകുന്നത് വളരെ സ്വാഭാവികമാണ. അവരെ സമാശ്വസിപ്പിക്കുവാനും വേണ്ട സഹായങ്ങൾ ചെയ്യുക എന്നതാണ് ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ ലക്‌ഷ്യം.

അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽനിന്നും നൂറോളം ആളുകൾ ഈ ടെലി കോൺഫ്രൻസിൽ പങ്കെടുത്തു. പ്രമുഖർ ആയ ഫോമാ നേതാക്കളായ ബെന്നി വാച്ചാച്ചിറ,അനിയൻ ജോർജ്, ജോൺ സി വര്ഗീസ്സ് , ജിബി തോമസ് , ഉണ്ണികൃഷ്ണൻ ഫ്ലോറിഡ, വിനോദ് കൊണ്ടുർ , ഷാജി ജോസ്ഫ് യോഹന്നാൻ ശങ്കരത്തിൽ,സുനിൽ വര്ഗീസ്, തോമസ് കോശി, കുഞ്ഞു മലയിൽ, ബേബി ജോസ് ഫൊക്കാന നേതാക്കളയ ശ്രീകുമാർ ഉണ്ണിത്താൻ , മാമ്മൻ സി ജേക്കബ്, കളത്തിൽ വർഗീസ്, സുജ ജോസ് , ലൈസി അലക്സ്, ഷീല ജോസഫ് , ജോയി ഇട്ടൻ , ലീല മാറാട്ട് ,എബ്രഹാം ഈപ്പൻ ,വിപിൻ രാജു ,എറിക് മാത്യു ,ഗണേഷ് നായർ, ഷീല ചെറു, ആന്റോ വർക്കി , അലക്സ് തോമസ്

മീഡിയയെ പ്രധിനിധികരിച്ചു മീഡിയ പ്രസ്സിന്റെ ചെയർ ജോർജ് കാക്കനാട്ട്. കൂടാതെ അല നേതാക്കളായ രവി പിള്ള , മനോജ് മഠത്തിൽ,എബ്രഹാം കളത്തിൽ,അശോക് പിള്ളൈ ,ഷിജി അലക്സ് തുടങ്ങിയവരും പങ്കെടുത്തു.

നാട്ടിൽ കേരള സർക്കാരിനോട് എന്തെങ്കിലും സഹായം അഭ്യർത്ഥിക്കാൻ പ്രസിഡന്റ് ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി കിരൺ ചന്ദ്രൻ 319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541. എന്നിവരുമായി ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *