വാഷിംഗ്ടണ്‍: അമേരിക്കയില്‍ ചൈനയുടെ ജനപ്രിയ ആപ്പായ ടിക്ടോകിനും വിചാറ്റിനും നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി. ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയാവുമെന്നാണ് അറിവ്. ഞായറാഴ്ച മുതല്‍ പ്ലേ സ്റ്റോറിന്‍ നിന്നും ഇവ രണ്ടും നീക്കം ചെയ്യും. വിചാറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ടിക്ടോകിന് നോട്ടീസ് അയച്ചുകഴിഞ്ഞു എന്ന് യു.എസ്. വാണിജ്യവകുപ്പ് പ്രസ്താവന പുറത്തിറക്കി. എന്നാല്‍ ഈ ആപ്പുകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നാണ് യു.എസ് കണ്ടെത്തിയത്. എന്നാല്‍ വേണ്ടത്ര സുരക്ഷ ക്രമീകരിച്ചാല്‍ ആപ്പ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പരിഗണനയുണ്ടാവുമെന്നാണ് അറിവ്.

ഇതോടുകൂടി വിചാറ്റ് അപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള പണം കൈമാറ്റ രീതി നിര്‍ത്തലാവും. ഏതാണ്ട് രണ്ട് ആപ്പുകള്‍ക്കും കൂടി അമേരിക്കയില്‍ പത്തുകോടിയിലധികം ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും ചൈനയില്‍ നിന്നുള്ള ഭീഷണിയില്‍ നിന്നും മോചനത്തിനുമാണ് ഈ നടപടിയെന്നാണ് യു.എസ്. അധികൃതര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ടിക്ടോക്കിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഒറാക്കിള്‍ ശ്രമം നടത്തുന്നുണ്ടെന്നും വിവരം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരു കമ്പനിയുമായും ധാരണക്ക് ടിക്ടോക് നില്‍ക്കുകയില്ലെന്നും എന്നാല്‍ ഒറാക്കിളുമായുള്ള ബന്ധത്തിന് സമ്മതമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവിച്ചിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *