വാഷിങ്ടന്‍ : ഒട്ടും കാലതാമസം വരുത്താതെ എല്ലാവരും അടിയന്തരമായി ഫ്‌ളൂ ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ് ഫില്‍ഡ് കൊറോണ വൈറസും ഇന്‍ഫ്‌ലുവന്‍സയും ഇപ്പോഴും സജ്ജീവമായി നില്‍ക്കുമ്പോള്‍ ഇതിനെയെല്ലാം അല്‍പമെങ്കിലും തടയുന്നതിന് ഫ്‌ലു വാക്‌സിനാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രസ്താവന ഓഗസ്റ്റ് 24നാണ് സിഡിസി പുറത്തുവിട്ടത്. കോവിഡ് 19, ഇന്‍ഫ്‌ലുവന്‍സ് പാന്‍ഡമിക്ക് ഒരുമിച്ച് ഭീഷണിയുയര്‍ത്തുന്നത് ആരോഗ്യവകുപ്പ് അധികൃതര്‍ക്കും തലവേദന സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്‌ലു സീസണ്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ ആറുമാസം മുതല്‍ മുകളിലേക്ക് പ്രായമുള്ള എല്ലാവരും ഫ്‌ലു വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. യാതൊരു കാരണവശാലും വീഴ്ച വരുത്തരുതെന്നും ഡയറക്ടര്‍ പറഞ്ഞു. 20182019 ഫ്‌ലു സീസണില്‍ 46 ശതമാനത്തില്‍ താഴെ മാത്രമാണ് ഫ്‌ലു വാക്‌സിന്‍ എടുത്തവരുടെ എണ്ണം. ഫ്‌ലു വാക്‌സിന്‍ എടുക്കുന്നത് ഹോസ്പിറ്റലൈസേഷന്റെ സംഖ്യ വളരെ കുറക്കും.
ഓഗസ്റ്റ് മാസം അവസാനിക്കുകയും സെപ്റ്റംബര്‍ ആരംഭിക്കുകയും ചെയ്യുന്നതോടെ ഫ്‌ലു വാക്‌സിന്‍ എടുക്കേണ്ട സമയം ആരംഭിക്കും. രോഗം വന്നതിനു ശേഷം ചികിത്സ നടത്തുന്നതിനേക്കാള്‍, രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
പി.പി. ചെറിയാന്‍