ന്യുജഴ്‌സി: ഇന്ത്യന്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ സയന്റിസ്റ് അഞ്ജലി മെഹ്‌റോത്ര ന്യുജഴ്‌സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു. നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് വുമണ്‍ പ്രസിഡന്റായ അഞ്ജലി 21- മത് ഡിസ്ട്രിക്ടില്‍ നിന്നാണ് ജനവിധി തേടുന്നത്. ജൂണ് എട്ടിനാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരരംഗത്തേക്ക് എന്നെ നയിച്ചത് അമേരിക്കയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാണെന്ന് അഞ്ജലി പറഞ്ഞു . അമേരിക്കയിലേക്ക് കുടിയേറിയതിന് ശേഷം നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു.

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന അഞ്ജലി ഉന്നതവിദ്യാഭ്യാസത്തിനാണ് അമേരിക്കയിലെ ന്യു ജേഴ്‌സിയില്‍ എത്തിയത് സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദവും സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി . കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ അഞ്ജലി സിസ്റ്റം കണ്‍സള്‍ട്ടന്റ് ആയും തുടര്‍ന്ന് ഫ്രീലാന്‍സ് ഡിസൈനര്‍ ആയും പ്രവര്‍ത്തിച്ചു. 2016 ല്‍ മൗണ്ടന്‍ സൈഡ് ഡെമോക്രാറ്റിക് കമ്മിറ്റി മുന്‍സിപ്പല്‍ അദ്ധ്യക്ഷയായിരുന്ന ഇവര്‍ ഹിലരി ക്ലിന്റന്റെ ന്യൂജേഴ്സി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

1995 മുതല്‍ ന്യൂ ജേഴ്സി ഇരുപത്തിയൊന്നാം ഡിസ്ട്രിക്ടില്‍ താമസിച്ചു വരുന്ന ഇവര്‍ അവിടെയുള്ളവരുമായി അടുത്ത സുഹൃദ് ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം നിരവധി മാറ്റങ്ങള്‍ അലയടിച്ചപ്പോള്‍ അതിനെ അഭിമുഖീകരിക്കുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞ എനിക്ക് ഈ തിരഞ്ഞെടുപ്പ് വിജയിക്കാനാവുമെന്നാണ് വിശ്വസിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *