കിംഗ്സ്റ്റണ്‍, ന്യുയോര്‍ക്ക്: ആദ്യകാല മലയാളികളിലൊരാളായ ഡോ. ജോര്‍ജ് ജോസഫിന്റെ പത്‌നി മേരി ജോസഫ്, 82, നിര്യാതയായി.

ഡോ. ജോസഫ് പാനിക്കുളത്തിന്റെയും ആലീസ് ജോസഫിന്റെയും പുത്രിയായ അവര്‍ മലേഷ്യയിലാണു ജനിച്ചത്. എറണാകുളം സെന്റ് തെരേസാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും മദ്രാസ് സ്റ്റെല്ലാ മേരീസില്‍ നിന്നു 1958-ല്‍ ബിരുദവും നേടി. 1959-ല്‍ സൈക്കിയാട്രിസ്റ്റായ വൈക്കം വെട്ടംവേലി കുടുംബാംഗം ഡോ. ജോര്‍ജ് ജോസഫിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് ത്രുശൂരിലും കോട്ടയത്തുമായി താമസിച്ചു.

1967-ല്‍ അമേരിക്കയിലേക്കു കുടിയേറി. മസച്ചുസെറ്റ്‌സില്‍ നിന്നു ന്യുയോര്‍ക്കിലെത്തി. 1972 മുതല്‍ കിംഗ്സ്റ്റണില്‍. അവിടേ ഡോ. ജോര്‍ജ് ജോസഫ് 40 വര്‍ഷം തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്തു.

മേരി ജോസഫ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍സജീവ പ്രവര്‍ത്തകയായിരുന്നു. ഹഡ്‌സന്‍ വാലി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷനിലും പ്രവര്‍ത്തിച്ചു. പുതുതായി എത്തുന്നവരെ സഹായിക്കുവാന്‍ മുന്നില്‍ നിന്നു.

അറുപത്തൊന്നു വര്‍ഷത്തെ ദാമ്പത്യജീവിതത്തിലെ പങ്കാളിയായ ഭര്‍ത്താവിനു പുറമെ മൂന്നു പുത്രിമാരും ഏഴു പൗത്രരുമുണ്ട്. മക്കള്‍:ഡോ. ലിസ ജോസഫ് (ഡെന്‍ വില്‍, ന്യു ജെഴ്‌സി); റോസ് ജോസഫ് (വെസ്റ്റ്‌ഫോര്‍ഡ്, മസച്ചുസെറ്റ്‌സ്), തെരിസ ജോസഫ് (കിംഗ്സ്റ്റണ്‍, ന്യു യോര്‍ക്ക്) മരുമക്കള്‍: തോമസ് തെക്കെത്തല, ഡേവിഡ് കപ്ലന്‍, ബ്രയന്‍ ഹെലോസ്‌കി. കൊച്ചുമക്കള്‍: മാത്യു, മറിയ; ജെയ്, റീന, ദിയ; ജോണ്‍, ജേക്കബ്.

സഹോദരന്‍ ഡോ. ജേക്കബ് പാനിക്കുളവും സഹോദരി റോസ് മണവാളനും നേരത്തെ നിര്യാതരായി. ഇളയ സഹോദരി തെരെസ സൈമണ്‍ കേരളത്തില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *