താമ്പാ, ഫ്‌ളോറിഡ: അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്‌സ്, 78) ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതനായി. ഇന്ത്യയിലെ മുന്‍ സൈനീക ഉദ്യോഗസ്ഥനായിരുന്നു. മക്കളും കൊച്ചുമക്കളുമായി താമ്പായില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

ചിന്നമ്മ അലക്‌സ് ആണു ഭാര്യ.
മിനിമോള്‍ അലക്‌സ്, നിഷാ അലക്‌സ് എന്നിവര്‍ മക്കളാണ്.
സാജു ഏബ്രഹാം ചെറുമടക്കാല വള്ളംകുളം, ബിജു ചാക്കോ വട്ടച്ചിറ ചിങ്ങവനം എന്നിവര്‍ മരുമക്കളും, ജേക്കബ് ചാക്കോ, അലക്‌സ് ചാക്കോ, അലീന ചാക്കോ എന്നിവര്‍ കൊച്ചുമക്കളുമാണ്.

സംസ്കാര ചടങ്ങുകള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു ചാക്കോ വട്ടച്ചിറ (813 842 1107)

By admin

Leave a Reply

Your email address will not be published. Required fields are marked *