സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വനിതാ ദിനം കേരളാ വനിതാ വേദിയും അമ്മ എക്സിക്യൂട്ടീവ് അംഗങ്ങങ്ങളും ചേർന്ന് ആഘോഷമായി നടത്തി. നേഹാ ഗിരീഷിന്റെ പ്രാർധനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സീനാ കുടിലിൽ സ്വാഗത മോതി. ഗ്വിന്നറ്റ് കൗണ്ടി ബോർഡ് ഓഫ് കമ്മീഷണെർസ്സ് ചെയർ വുമൺ നിക്കോൾ ഹെൻട്രിക്സൺ മുഖ്യ അതിഥിയായി എത്തിയ ഈ ആഘോഷത്തിനു മാറ്റ് കൂട്ടിക്കൊണ്ട് കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ആലപ്പുഴ മുൻ എം പി . സി . എസ്. സുജാത, ആൾ ഇന്ത്യ മുസ്ലിം ലീഗ് യൂത്ത് വൈസ് പ്രസിഡന്റ് ഫാത്തിമാ തഹലിയാ, മഹിളാ കോൺഗ്രസ്സ് സെക്രട്ടറി നിഷാ മോഹൻ, ഫോമാ വിമൻസ് ഫോറം ചെയർ പേഴ്സൻ ലാലി കളപ്പുരക്കൽ, എന്നിവരും പങ്കെടുത്തു.
ജോർജ്ജിയ ഇന്ത്യൻ നെർസ്സെസ് അസ്സൊസിയേഷൻ (ജിന)യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന COVID-19 വാക്സിനേഷൻ സെമിനാർ എല്ലാവർക്കും പ്രയോജനമാകും എന്ന് ‘ജിന’ പ്രസിഡന്റ് ദീപ്തി വർഗീസ് അറിയിക്കുകയും പ്രയോജനപ്രദമായ അറിവുകൾ പങ്കിടുകയും ചെയ്തു.. തുടർന്നു ഡോ. അനുപമ (പ്രസിഡന്റ് എ.എ.പി.ഐ) , ഡോ. നിഷ പിള്ള (പ്രസിഡന്റ്, വേൾഡ് മലയാളി വിമൻസ് ഫോറം ) ഡോ.ലതാ സി മേടപ്പള്ളി, ഡോ. സോളിമോൾ കുരുവിള , ഡോ. മാധവി റായ്പുടി, ഡോ. തനുശ്രീ സോണി എന്നിവർ പങ്കെടുക്കുകയും കോവിഡിനെക്കുറിച്ചും കോവിഡ് വാക്സിനെക്കുറിച്ചും പ്രയോജന പ്രദമായി സംസാരിക്കുകയും ചോദൃങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുകയുണ്ടായി. ലോകമെമ്പാടും ആരോഗ്യം കാത്തു സൂക്ഷിക്കുവാൻ മുൻ നിരയിൽ പ്രവർത്തിക്കുന്ന’ ജിന’ എന്ന സംഘടനയെയും അതിലെ പ്രവർത്തകരെയും അമ്മ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാൽ പ്രകീർത്തിക്കുകയൂം അതെത്തുടർന്ന് അമ്മു സക്കറിയ പ്രശംസാ പത്രം സമർപ്പിക്കുകയും ചെയ്തു.
ശ്രീ സതീഷ് മേനോൻ ആലപിച്ച മനോഹരമായ ഗാനവും ‘അമ്മ’യിലെ വനിതകളും സൃഷ്ടി സ്കൂൾ ഓഫ് ഡാൻസും നടത്തിയ മനോഹര നൃത്തങ്ങളും ഈ ചടങ്ങിനു മാറ്റുകൂട്ടി. ഈ സംരംഭം വിജയപ്രദമാക്കാൻ പ്രവർത്തിച്ച സീനാ കുടിലിൽ, ജീനാ ജോസ് , ലിബി, റോഷേൽ , ആനി അനുവേലിൽ , ശ്രുതി , ക്രിഷ്ണ , അമ്പിളി, ഇതിനു പിന്നിൽ പ്രവർത്തിച്ച ജെയിംസ്, സിജു, ജിത്തു, ഷാനു എന്നിവർ അഭിനന്ദനം അർഹിക്കുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഈ മീറ്റിങ്ങിൽ പങ്കെടുക്കുകയും പ്രയോജനപ്രദമായ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്ത ഓരോരുത്തർക്കും ക്രിഷ്ണ രവീന്ദ്രനാഥ് നന്ദി രേഖപ്പെടുത്തി.
അമ്മു സക്കറിയ