അരിസോണ : ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച മുതല്‍ 22 ഞായറാഴ്ച വരെ നടക്കും. 2927 ഈസ്റ്റ് കാംബല്‍ അവന്യൂവിലുള്ള ദേവാലയത്തില്‍ ദിവസവും വൈകിട്ട് 7 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

ക്രിസ്തീയ പ്രഭാഷകനും ന്യൂയോര്‍ക്ക് സെന്റ് തോമസ് ഇടവക അംഗവുമായ ബ്രദര്‍ എബി ചെറിയാന്‍ മുഖ്യ സന്ദേശം നല്‍കും. തകര്‍ന്നവ പുനഃസ്ഥാപിക്കപ്പെടുന്നു എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കപ്പെടും. യുവജനങ്ങള്‍ക്കു വേണ്ടി പ്രത്യേക സെഷനുകളും കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഇടവക വികാരി റവ. ഗീവര്‍ഗീസ് കൊച്ചുമ്മന്‍, സെക്രട്ടറി കിരണ്‍ കോശി, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ രാജേഷ് മാത്യു എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കുന്നു.

ഏവരേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മനു തുരുത്തിക്കാടന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *