അറ്റലാന്റാ: അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക ) സമുന്നത നേതാവ് റെജി ചെറിയാന് അറ്റലാന്റയില്‍ നിര്യാതനായി. ഫോമ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന് അമ്മയുടെ സ്ഥാപ നേതാക്കളില്‍ പ്രമുഖന്.
ഓര്‍ത്തോഡോക്സ് യുവജന പ്രസ്ഥാനത്തിലൂടെയും, ബാലജനസഖ്യത്തിലൂടെയും സാംസ്കാരിക പ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന റജി ചെറിയാന് കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ. ഐസ്. സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990 ല്‍ അമേരിക്കയില്‍ എത്തുകയും, പിന്നീട് ന്യുയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്, അറ്റലാന്റാ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്റലാന്റാ മെട്രോ മലയാളി അസോസിയേഷന് എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.