വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെയും കവി അനിൽ പനച്ചൂരാന്റെയും അനുസ്മരണ സമ്മേളനം കാവ്യാഞ്ജലി എന്ന നാമധേയത്തിൽ ജനുവരി 16 രാവിലെ 10 മണിക്ക് സൂമിൽ കൂടി നടത്തപ്പെടുന്നു .. സ്വാമി സിദ്ധാനന്ദ ( ചിന്മയ മിഷൻ പെൻസിൽവാനിയ) അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും , പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , പ്രശസ്ത എഴുത്തുകാരി ഡോ. കെ . പി സുധീര എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തുന്നതും ആകുന്നു . ഈ സമ്മേളനത്തിൽ ഇന്ത്യയിലെയും അമേരിക്കയിലെയും ഗാനാലാപനരംഗത്തെ പ്രമുഖർ ജനസഹശ്രങ്ങൾ ഏറ്റുപാടി ഹൃദയച്ചെപ്പിൽ ഒളിപ്പിച്ച സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും കവിതകൾക്ക് ജീവൻ പകരുന്നു. ഈ പരിപാടികൾ തത്സമയം മൊമെന്റ്‌സ് ലൈവ് ഫേസ്ബുക്കിൽ കൂടിയും , യൂടൂബിൽ കൂടിയും വീക്ഷിക്കാവുന്നതാണ് …
കൂടുതൽ വിവരങ്ങൾക്ക്
ചെയർമാൻ സന്തോഷ് എബ്രഹാം (215) 605-6914
പ്രസിഡൻറ് സിനു നായർ (215) 668-2367
ജനറൽ സെക്രട്ടറി സിജു ജോൺ (267) 496-2080
ട്രഷറർ റെനി ജോസഫ് (215) 498-6090
ലിറ്ററേറ്റർ ഫോറം സോയ നായർ (267 ) 229 9449