ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ നവംബർ 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി,ശനി) നടത്തപെടുന്നതാണ്. വ്യാഴം,ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്കും വെള്ളിയാഴ്ച വൈകുന്നേരം 6.30 ക്കും നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവെൻഷൻ വെർച്വൽ കൺവെൻഷനായിട്ടായിരിക്കും നടത്തുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ഇടവകദിനം നവംബർ 15ന് ഞായറാഴ്ച നടക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ. അലക്സാണ്ടർ തോമസ് (വികാരി, കരവാളൂർ ബെഥേൽ മാർത്തോമാ ഇടവക) റവ.ഡോ .ഷാം.പി.തോമസ് (വികാരി, ഏ നാത്ത്‌ മാർത്തോമാ ഇടവക) മാർത്തോമാ സഭയിലെ സീനിയർ വൈദികനും സുവിഷേക സംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ. ജോർജ് വർഗീസ് (പുന്നയ്‌ക്കാട്‌), എന്നിവർ ഓരോ ദിവസങ്ങളിലെയും കൺവെൻഷൻ പ്രസംഗങ്ങൾക്കു നേതൃത്വം നൽകും.

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

നവംബർ 15 ന് ഞായറാഴ്ച രാവിലെ 8.30 യ്ക്ക് വിശുദ്ധ കുർബാന ശുശ്രൂഷയോടനുമ്പന്ധിച്ച് ഇടവകദിനവും ആഘോഷിക്കും. മാർത്തോമാ സഭ അടൂർ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഇടവക ദിന സന്ദേശം നൽകും

സൂമിൽ കൂടി നടത്തപെടുന്ന കൺവെൻഷനിലും ഇടവകദിനത്തിലും പങ്കെടുക്കത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് എവരെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു .

സൂം ഐഡി – 799 998 2537

കൂടുതൽ വിവരങ്ങൾക്ക്

റവ.ഏബ്രഹാം വർഗീസ് (വികാരി) – 713 330 5299
റവ.സജി ആൽബി ( അസി.വികാരി) – 832 876 4281
എം.ജോർജ് ഫിലിപ്പ് (സെക്രട്ടറി) – 713 385 2355

അജു വാരിക്കാട്

By admin

Leave a Reply

Your email address will not be published. Required fields are marked *