ഡാളസ്: ഡാളസില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഏകദിന റിക്കാര്‍ഡ് വര്‍ധന. ഡിസംബര്‍ 2 ശനിയാഴ്ച 2842 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണ സംഖ്യയും ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്തു. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഒമ്പത് പേരാണ് മരിച്ചത്. മറ്റുള്ളവര്‍ അറുപത് വയസിനു മുകളിലുള്ളവരും.
ഡാളസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 174477 ആയി. ടെക്‌സസ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹാരിസ് കൗണ്ടിക്ക് താഴെയാണ് ഡാളസ് കൗണ്ടിയുടെ സ്ഥാനം.
ഈയിടെ പൊതുജനങ്ങള്‍ താങ്ക്‌സ് ഗിവിംഗ്, ക്രിസ്മസ്, പുതുവത്സര നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയായിട്ടുള്ളത്.
മാസ്കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും തുടര്‍ന്നും കര്‍ശനമായി പാലിക്കപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പി.പി. ചെറിയാന്‍