വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക നിര്‍ബന്ധത്തിനു വഴങ്ങി യുഎസ് പ്രതിനിധി സഭ ഉത്തേജക ചെക്ക് 600-ല്‍ നിന്നും 2000 ആയി ഉയര്‍ത്തുന്നതിനുള്ള ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പാസാക്കി. ഡിസംബര്‍ 28-ന് ഹൗസില്‍ അവതരിപ്പിച്ച ബില്‍ 275 വോട്ടുകളോടെയാണ് പാസാക്കിയത്. 134 വോട്ടുകള്‍ എതിരായി രേഖപ്പെടുത്തി.

അടുത്തതായി ഈ തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുഎസ് സെനറ്റ് മൈനോരിറ്റി ലീഡറും ഡമോക്രാറ്റുമായ ചക്ക് ഷുമ്മര്‍ ചൊവ്വാഴ്ച തന്നെ യുഎസ് സെനറ്റില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ഈ തീരുമാനം പാസാകുമോ എന്നു വ്യക്തമല്ല. നിരവധി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇതിനെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. വെര്‍മോണ്ട് സെനറ്റര്‍ ബര്‍ണി സാന്‍ഡേഴ്‌സ് ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ബില്ല് സെനറ്റില്‍ പാസായാല്‍ 2000 ഡോളര്‍ നേരിട്ട് ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ അയയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ടാക്‌സ് റിട്ടേണില്‍ 75,000ത്തിനു താഴെ വരുമാനം കാണിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് 2000 ഡോളര്‍ ലഭിക്കും. അതോടൊപ്പം കുടുംബ വരുമാനം 15,000-നു താഴെയുള്ളവര്‍ക്കും ആനുകൂല്യം പൂര്‍ണമായും ലഭിക്കും. വ്യക്തിഗത വരുമാനം 99,000 -ല്‍ കൂടുതലാണെങ്കിലും, കുടുംബ വരുമാനം 198,000 കൂടുതലാണെങ്കിലും ആനുകൂല്യം ലഭിക്കുകയില്ല. 75,000-നും, 99,000-നും ഇടയില്‍ വരുമാനമുള്ള വ്യക്തിക്കും, 150000-നും 199000-നും ഇടയില്‍ വരുമാനമുള്ളവര്‍ക്കും ചെറിയ സംഖ്യയും ലഭിക്കും.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *