മിഷിഗൺ: ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2021-ലെ ഭാരവാഹികളായി അജയ് അലക്സ് (പ്രസിഡന്റ്), പ്രാബ്‌സ് ചന്ദ്രശേഖരൻ (വൈസ് പ്രസിഡന്റ്), ആശാ മനോഹരൻ (സെക്രട്ടറി), റോജൻ പണിക്കർ (ട്രഷറർ), ജോളി ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), ബിന്ദു പണിക്കർ (ജോയിന്റ് ട്രഷറർ) എന്നിവർ ചുമതലയേറ്റു. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുനിൽ നൈനാൻ മാത്യു, വൈസ് ചെയർമാൻ ഡോ. മാത്യു വർഗ്ഗീസ്‌, സെക്രട്ടറി അരുൺ ദാസ്, ധന്യ മേനോൻ എന്നിവരും ചുമതലയേറ്റു. 45 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അടങ്ങുന്ന വിപുലമായ കമ്മിറ്റി കേരളക്ലബ്ബിന്റെ 2021-ലെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകും. മഹാമാരിയുടെ കാലത്ത്‌ ഏറ്റവും അധികം സാമൂഹ്യ പ്രവർത്തനങ്ങൾ നടപ്പാക്കാനും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകാനും കേരളക്ലബ്ബിന്‌ കഴിഞ്ഞു. വെർച്യുൽ സംവിധാനത്തിലൂടെ ഏറ്റവും മികച്ച രീതിയിൽ വിപുലമായ ജനപങ്കാളിത്തത്തോടെ ഒട്ടനവധി പരിപാടികൾ നടത്തുവാൻ സാധിച്ചു. കേരളക്ലബ്ബിന്റെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി കമ്മറ്റി പ്രവർത്തങ്ങൾ ആരംഭിച്ചു. കേരളക്ലബ്ബിന്റെ 2021-ലെ പ്രവർത്തനങ്ങൾക്ക് ഏവരുടേയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ് അജയ് അലക്സ്, സെക്രട്ടറി ആശാ മനോഹരൻ എന്നിവർ അഭ്യർത്ഥിച്ചു.

അലൻ ചെന്നിത്തല

By admin

Leave a Reply

Your email address will not be published. Required fields are marked *