ഒറിഗണ്‍: തലസ്ഥാന നഗരിയില്‍ ഡിസംബര്‍ 21 തിങ്കളാഴ്ച രാവിലെ ലോക്ഡൗണിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരെ പിരിച്ചുവിടുന്നതിന് ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും, നഗരത്തിലേക്കുള്ള പ്രധാന റോഡുകള്‍ അടയ്ക്കുകയും ചെയ്തു.

സംസ്ഥാന തലസ്ഥാനത്ത് വൈല്‍ഡ് ഫയര്‍, എമര്‍ജന്‍സി കോവിഡ് റിലീഫ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നിയമസഭാ സാമാജികര്‍ ചര്‍ച്ച ആരംഭിച്ച ഉടനെയാണ് പ്രകടനക്കാര്‍ മുദ്രവാക്യം വിളിച്ചും ബാനറുകള്‍ ഉയര്‍ത്തിയും ക്യാപിറ്റല്‍ ബില്‍ഡിംഗിനു സമീപത്തേക്ക് നീങ്ങിയത്. പ്രകടനത്തില്‍ പങ്കെടുത്തവരെ തടയാന്‍ ശ്രമിച്ച പോലീസുമായി ഇവര്‍ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. അനധികൃത സംഘംചേരല്‍ അവസാനിപ്പിക്കണമെന്ന പോലീസ് അഭ്യര്‍ഥന പ്രകടനക്കാര്‍ തള്ളിക്കളഞ്ഞു.

പോലീസിന്റെ അഭ്യര്‍ഥന മാനിക്കാതെ ഫെന്‍സിംഗ് തകര്‍ക്കുകയും, ഒറിഗണ്‍ സ്റ്റേറ്റ് ക്യാപിറ്റല്‍ ബില്‍ഡിംഗിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാത്തവര്‍ക്കെതിരേ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മാസ്ക് ധരിക്കണമെന്ന് വാശിപിടിച്ച ഗവര്‍ണറെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനക്കാര്‍ മുഴക്കിയിരുന്നു.

ട്രംപ് അനുകൂലികളായ പാട്രിയറ്റ് പ്രെയര്‍ എന്ന സംഘടനയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഒറിഗണില്‍ ഇതുവരെ 1,00,000 കോവിഡ് പോസിറ്റീവ് കേസുകളും 1304 മരണവും സംഭവിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *