ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ എംഡി ആന്‍ഡേഴ്‌സണ്‍, ഡാലസ് മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍, യുറ്റി ഹെല്‍ത്ത് ഓസ്റ്റിന്‍ ഡെല്‍ മെഡിക്കല്‍ സ്കൂള്‍, സാനന്റോണിയൊ വെല്‍നസ് 360 എന്നീ നാലു സൈറ്റുകളിലാണ് തിങ്കളാഴ്ച ആദ്യമായി ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് 19 വാക്‌സീന്‍ നല്‍കി തുടങ്ങുകയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് (ടെക്‌സസ്) നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ശേഷം ആദ്യമായാണ് ടെക്‌സസിലേക്ക് 19500 ഡോസ് ഫൈസര്‍ വാക്‌സിന്‍ അയച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ മറ്റ് 19 സൈറ്റുകളിലേക്കുള്ള 75075 ഡോസ് വാക്‌സിന്‍ ചൊവ്വാഴ്ചയും ലഭിക്കും.

ഞായറാഴ്ച തന്നെ വാക്‌സിന്‍ അടങ്ങിയ ട്രക്കുകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അടിയന്തിരമായി എത്തിക്കേണ്ട സ്ഥലങ്ങളില്‍ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് അയക്കുന്നത്.

എം.ഡി ആന്‍ഡേഴ്‌സണില്‍ തിങ്കളാഴ്ച വാക്‌സിന്‍ എത്തുമെങ്കിലും ബുധനാഴ്ചയോടുകൂടി മാത്രമേ ജീവനക്കാര്‍ക്ക് നല്‍കി തുടങ്ങുകയുള്ളൂവെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വെലീല ടെറിഫി പറഞ്ഞു. ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന് വാക്‌സിന്‍ നല്‍കുന്നതിനു മുന്‍പു ശരിയായ ബോധവല്‍ക്കണം നടത്തേണ്ടതുണ്ടെന്നും ചീഫ് പറഞ്ഞു.

ഡാലസ് മെത്തഡിസ്റ്റ് മെഡിക്കല്‍ സെന്ററില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ പാം പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *