വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കുന്നതിന് അമേരിക്കക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഡിസംബര്‍ എട്ടാംതീയതി ചൊവ്വാഴ്ച ഒപ്പുവച്ചു.

വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോവിഡ് വാക്‌സിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഫൈസര്‍ ആന്‍ഡ് ബയോ എന്‍ടെക്കും ഉത്പാദിപ്പിക്കുന്ന വാക്‌സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അമ്പതിനായിരം സൈറ്റുകളില്‍ വിതരണം ചെയ്യുന്ന ഈ വാക്‌സിന്‍ യാതൊരു ചെലവുമില്ലാതെ അമേരിക്കക്കാര്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ ഉറപ്പുവരുത്തിയശേഷം മറ്റു രാജ്യങ്ങളുമായി സഹകരിച്ച് അവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യ പ്രതിരോധത്തിന് ആവശ്യമെങ്കില്‍ ആഭ്യന്തര കമ്പനികളെ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് നിര്‍ബന്ധിക്കുന്ന 1950-ലെ നിയമം പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സീനിയര്‍ ഒഫീഷ്യല്‍സും പങ്കെടുത്തു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *