ഫ്‌ളോറിഡ: അമേരിക്കയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യണ്‍ കവിയുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്‌ളോറിഡ. ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1,008,166 ആയി ഉയര്‍ന്നു. മരണസംഖ്യ 18,679. ഒരു മില്യണ്‍ കേസുകള്‍ കവിഞ്ഞ മറ്റ് രണ്ടു സംസ്ഥാനങ്ങള്‍ ടെക്‌സസും കലിഫോര്‍ണിയയുമാണ്.

26 ദിവസത്തിനുശേഷം ഫ്‌ളോറിഡാ ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുന്നതിന് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചത് കാരണമായതായി ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നൂതന ചരിത്രത്തില്‍ കൊറോണ വൈറസിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടുന്നത് ഏറ്റവും വലിയ മണ്ടത്തരമാണെന്നു ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറയുന്നു.

മാസ്ക്ക് ധരിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണര്‍ തന്റെ നയം വ്യക്തമാക്കി. മാസ്ക്ക് ധരിക്കുക എന്ന മാന്‍ഡേറ്റിനോട് ഞാന്‍ വിയോജിക്കുന്നു. അതു വര്‍ക്ക് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ഗവര്‍ണര്‍ പറഞ്ഞു. പാന്‍ഡമിക്കുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ഇടാക്കുന്നതിനുള്ള മുന്‍സിപ്പാലിറ്റികളുടെ ഉത്തരവ് ഒരാഴ്ച കൂടി തടഞ്ഞുകൊണ്ടു ഗവര്‍ണര്‍ ഉത്തരവിട്ടു.

സെപ്റ്റംബറില്‍ തന്നെ ഫ്‌ളോറിഡയിലെ റെസ്റ്ററന്റുകളും ബാറുകളും 100% തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *