മിനിസോട്ട: നോര്‍ത്തേണ്‍ മിനിസോട്ടയില്‍ വേട്ടയ്ക്കിറങ്ങിയ റെഡ്ബി (33) മാനെന്നു തെറ്റിദ്ധരിച്ചു വെടിയുതിര്‍ത്തത് മറ്റൊരു വേട്ടക്കാരനായ ലൂക്കാസ് ഡൂഡ്‌ലി (28) യുടെ മാറിലേക്ക്. വെടിയേറ്റു വീണ ലൂക്കാസ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി അധികൃതര്‍ നവംബര്‍ 30 തിങ്കളാഴ്ച വെളിപ്പെടുത്തി.

ബെല്‍ ട്രാമി കൗണ്ടിയിലുള്ള പപോസ്കിയിലാണ് സംഭവം. വെടിയേറ്റ ലൂക്കാസ് ഇരുട്ടില്‍ ആളുകളെ തിരിച്ചറിയാനുതകുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ലെന്നും നവംബര്‍ 5 നാണ് ലൂക്കാസിനെ ജയിലില്‍ നിന്നും വിട്ടയച്ചതെന്നും അധികൃതര്‍ പറഞ്ഞു. യാതൊരു ആയുധങ്ങളും ഉപയോഗിക്കരുതെന്ന കോര്‍ട്ട് ഉത്തരവും ലൂക്കാസിന് നല്‍കിയിരുന്നു.

വൃക്ഷങ്ങളുടെ ഇടയില്‍ അനക്കം കണ്ടതിനെ തുടര്‍ന്ന് റെഡ് ബി റൈഫിളില്‍ നിന്നും ഒരു റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ വെടിയേറ്റു വീണ്ടത് ലൂക്കാസാണെന്ന് മനസിലായി. തുടര്‍ന്ന് പോലീസിനെ വിളിച്ചു. വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെഡ് ബി പോലീസുമായി സഹകരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തു. ഇയാളുടെ പേരില്‍ കേസ്സെടുക്കണമോ എന്ന തീരുമാനമായിട്ടില്ലെന്ന് ബെന്‍ട്രാമി കൗണ്ടി ഷെറീഫ് ഓഫീസ് പറഞ്ഞു. മാനുകളെ വേട്ടയാടുന്ന സീസണ്‍ ഈയിടെയാണ് അവസാനിച്ചതെന്നും ഓഫീസ് അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *