ന്യുയോര്‍ക്ക്: സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് വെസ്റ്റ് നയാക്ക് പള്ളി വികാരിയായിരുന്ന വന്ദ്യ കോര്‍ എപ്പിസ്‌കോപ്പ വെരി റവ. വര്‍ക്കി മുണ്ടക്കല്‍, 82, ദിവംഗതനായി.

എത്യോപ്യയില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം അമേരിക്കയിലെത്തി. എറണാകുളം പോത്താനിക്കാട് സ്വദേശിയാണ്. യാക്കോബായ സഭയിലെ സീനിയര്‍ വൈദികനും കിടയറ്റ വാഗ്മിയും പണ്ഡിതനുമായിരുന്നു. അമേരിക്കയിലും നാട്ടിലും ഒട്ടേറെ ദേവാലയങ്ങള്‍ക്ക് “തൂണും മല്പ്പാനു’മായിരുന്നു.

മക്കള്‍: ജറി, ജയ, ജോയി, ജസി.

അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും വൈദിക ശ്രേഷഠരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷയുടെ ക്രമീകരണം താഴെ

പൊതുദര്‍ശനം: സെപ്റ്റംബര്‍ 12 വ്യാഴം 5 മുതല്‍ 9 വരെയും സെപ്റ്റംബര്‍ 13 വെള്ളി 5 മുതല്‍ 9 വരെയുംസെന്റ് മാര്‍ക്ക് കത്തീഡ്രല്‍, 55 വെസ്റ്റ് മിഡ്‌ലന്‍ഡ് അവന്യു, പരാമസ്

സെപ്റ്റമബര്‍ 14 ശനി: സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ രാവിലെ 6 മുതല്‍ പ്രഭാത നമസ്കാരവും വി. കുര്‍ബാനയും. തുടര്‍ന്ന് 8 മുതല്‍ 9:15 വരെ സംസ്കാര ശുശ്രൂഷകളും പൊതുദര്‍ശനവും.

തുടര്‍ന്ന് മാത്രു ദേവാലയമായ സെന്റ് മേരീസ്വെസ്റ്റ് നയാക്കില്‍ പ്രാര്‍ഥനകള്‍

അടക്ക ശുശ്രൂഷ സെപ്റ്റംബര്‍ 14 ശനിയാഴ്ച റോക്ക്‌ലാന്‍ഡ് സെമിത്തേരിയില്‍ രാവിലെ 11:15 (201 കിംഗ്‌സ് ഹൈവേ, സ്പാര്‍ക്കില്‍, ന്യുയോര്‍ക്ക്)
വിവരങ്ങള്‍ക്ക്: ജോയി വര്‍ക്കി 5512650433, പി.ഒ. ജോര്‍ജ് 8452164536.

By admin

Leave a Reply

Your email address will not be published. Required fields are marked *