ചിക്കാഗോ: സെപ്റ്റംബര്‍14 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍വൈകുന്നേരം 4 വരെ ഇല്ലിനോയിയിലെ ബെല്‍വുഡിലെ സിറോമലബാര്‍ ചര്‍ച്ച് ഹാളില്‍ അരങ്ങേറുന്ന ഓണാഘോഷപരിപാടിയില്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ മുഖ്യാതിഥി ആയിരിക്കും

ലോകമെമ്പാടും മലയാളികള്‍ ആഘോഷിക്കുന്ന കൊയ്ത്തുത്സവമായ ഓണവുമായി തനിക്ക് വളരെപരിചയമുണ്ടെന്ന് ദലീല ചൂണ്ടികാട്ടി. കേരളഅസോസിയേഷന്‍ പ്രസിഡണ്ട്, ഡോ. ജോര്‍ജ്ജ് പാലമറ്റം , ട്രഷറര്‍, ആന്റോകവലക്കല്‍, മെമ്പര്‍ ജോസ് കോലാഞ്ചേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചു പറഞ്ഞു. കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ പങ്കുചേരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈമാസം ആദ്യം ഇല്ലിനോയിയിലെ നേപ്പര്‍വില്ലില്‍ നടന്ന ഇന്ത്യാ സ്വാതന്ത്ര്യദിന പരേഡില്‍ കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ പങ്കാളിത്തം താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു ദലേല. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിവിധ സംഘടനകളെയും സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന വ്യക്തികളുടെ പങ്കാളിത്തം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും കാണിക്കുന്നുവെന്ന് കേരള അസോസിയേഷന്‍ ടീം കോണ്‍സല്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു. വരുന്ന വര്‍ഷത്തെ പരേഡില്‍ ഒരു വലിയ ഗ്രൂപ്പായി ചിക്കാഗോലന്‍ഡിലെ കേരളീയരെ പ്രതിനിധീകരിക്കുന്ന വിവിധ സാമൂഹിക സംഘടനകളെ ഒന്നിച്ചു കൂട്ടി ഒന്നായി ഇന്‍ഡ്യാഡേ പരേഡില്‍ പങ്കെടുക്കാനുള്ള കേരള അസോസിയേഷന്‍ നേതാക്കളുടെ ശ്രമങ്ങളെ ശ്രീ. റമഹലഹമ പ്രശംസിക്കുകയും അതിനു എല്ലാവിധ ആശംസകളും നേര്‍ന്നു.

സെപ്റ്റംബര്‍ 14 ശനിയാഴ്ച നടക്കുന്ന ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും അസോസിയേഷന്‍ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *