ഫ്ലോറിഡ: ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പാം ഹാർബറിൽനിന്നും ഫ്ലോറിഡ വൈൽഡ് ലൈഫ് അധികൃതർ പിടികൂടി. ബ്ലാക്ക് റേബേഴ്സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തിൽപെടുന്ന ഇവ സംസ്ഥാനത്ത് സർവസാധാരണമാണ്. ശരീരത്തിൽ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാന്പന്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു.

ഇരു തലകളും യഥേഷ്ടം ചലിപ്പിക്കുവാൻ കഴിയുന്ന ഈ പാന്പിന് രണ്ടു തലച്ചോറുകൾ ഉള്ളതിനാൽ അധികം നാൾ ജീവിച്ചിരിക്കാൻ കഴിയില്ലെന്നാണ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നത്. മാത്രവുമല്ല വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്നതിനാൽ ശരിയാംവണ്ണം ഇര തേടുന്നതിനോ, ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് ഒഴിഞ്ഞു മാറുന്നതിനോ ഇവയ്ക്ക് ആവില്ല.

പി.പി. ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *