അലബാമ: അലബാമ ടെന്നിസ്സി അതിര്‍ത്തിയില്‍ ഹണ്ട്‌സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന എല്‍ക്‌മോണ്ട് കമ്മ്യൂണിറ്റിയിലെ പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും വെടിവെച്ച് കൊലപ്പെടുത്തിയ പതിനാല്ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 2 തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം.

സെപ്റ്റംബര്‍ 3 ന് ലൈം സ്റ്റോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് വക്താവ് സ്റ്റീഫന്‍ റയംഗ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ മാധ്യമങ്ങല്‍ക്ക് നല്‍കി.

പിതാവ് അലബാമയിലെ കാര്‍ഡീലര്‍ ടെക് ജോണ്‍സിക്ക് (38), വളര്‍ത്തമ്മ അധ്യാപികയായ മേരി സിസ്ക്ക് (35) ആറ് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് സഹോദരന്മാര്‍, അഞ്ച് വയസ്സുള്ള സഹോദരി എന്നിവരെയാണ് പതിനാല്ക്കാരന്‍ വെടിവെപ്പ് കൊലപ്പെടുത്തിയത്.

സന്തോഷകരമായ കുടുംബജീവിതമാണ് ഇവര്‍ നയിച്ചതെന്ന് സമീപവാസികള്‍ പറയുന്നു.

സംഭവത്തിന് ശേ,ം പതിനാല്ക്കാരന്‍ തന്നെയാണ് പോലീസിനെ വിളിച്ചു വിവരം അറിയിച്ചത്.

വെടിവെക്കുവാന്‍ ഉപയോഗിച്ച 9ാാ ഹാന്‍ഡ് ഗണ്ണും കുട്ടി പോലീസിന് കാണിച്ചുകൊടുത്തു.

എന്താണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

അഞ്ച് കൊലപാതകകുറ്റം ചുമത്തി ജുവനയ്ല്‍ കേസ്സെടുത്തിട്ടുണ്ടെങ്കിലും, അഡള്‍ട്ട് മര്‍ഡര്‍ ചാര്‍ജ്ജ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കിയ സൂചന.

By admin

Leave a Reply

Your email address will not be published. Required fields are marked *