മിഷിഗണ്‍: മിഷിഗണ്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ യുവജന വാരത്തോടനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്ഫെസ്റ്റ് നടത്തുന്നു. “ഫീഡിങ് അമേരിക്ക’ എന്ന പ്രോജക്ടിലേക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ പൂര്‍ണമായും കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ട്രോയിലുള്ള ഇവാന്‍സ് വുഡ് ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ (2601 E Square lake Rd. Troy.MI- 48085) വച്ച് ഫുഡ് ഫെസ്റ്റ് നടത്തുന്നത്.
ഇതിനോട്അനുബന്ധിച്ചു വിവിധ സാധനങ്ങള്‍ ലേലം ചെയ്യുന്നതായിരിക്കും.നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളായിട്ടുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ഈ സംരംഭത്തിന് നിങ്ങളുടെപ്രാര്‍ത്ഥന പൂര്‍വമായ സഹകരണം പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ക്രിസ്റ്റഫര്‍ ഡാനിയേല്‍ (പ്രസിഡന്റ്) 7327548131, ബിനു ജേക്കബ് (വൈസ് പ്രസിഡന്റ്) 586 879 7667, സിമി അനില്‍ (സെക്രട്ടറി) 586 601 4047, സജിനി സ്റ്റീഫന്‍ (ട്രഷറര്‍) 586 243 9074.
പി.പി ചെറിയാന്‍