ന്യൂയോർക്ക്: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ വിജയകരമായ 29 വർഷങ്ങൾ പിന്നിടുന്ന കലാഭവൻ ജയൻ, തന്റെ പുതിയ പരിപാടിയായ “മിമിക്സ് വൺമാൻഷോ” യുമായി അമേരിക്കയിൽ.
നാടൻപാട്ടും, ഗാനങ്ങളും, ഫാമിലി ഗയിംഷോയും, ചാക്യാർകൂത്തും ഇടകലര്‍ത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ജയൻ ഈ പ്രോഗ്രാം വേദിയിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയത്തിൽ രണ്ട് തവണ സ്വന്തം വീട് പൂർണ്ണമായി മുങ്ങി സർവ്വവും നഷ്ടപ്പെട്ടപ്പോഴും നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്, ക്യാമ്പുകളിലുവർക്കു ആശ്വാസവുമായി, ചിരിക്കു വക നൽകി സൗജന്യമായി പ്രോഗ്രാമുകൾ നടത്തി ജയൻ ഓടിനടന്നു. “പ്രളയാനുഭവങ്ങൾ” അദ്ദേഹം ചാക്യാർകൂത്തിലൂടെ വേദികളിൽ അവരി്പ്പിക്കുന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നു.
മലയാള സിനിമയിലെ അതുല്ല്യ പ്രതിഭയായിരുന്ന കലാഭവൻ മണിയോടൊത്ത് അഞ്ഞൂറിലധികം വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി,ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി,ടിനിടോം തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്ലവേഴ്സ് ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവതിപ്പിച്ചിട്ടുണ്ട്.
സെപ്തംബർ 5 മുതൽ ഒക്ടോബര്‍ 30 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ “മിമിക്സ് വൺമാൻ ഷോ” അവതരിപ്പിക്കുന്നുണ്ട്.
കലാഭവൻ ജയനുമായി 516 262 9668 ലോ വാട്സാപ്പ് നമ്പറിലോ (919846142666) ബന്ധപ്പെടാവുന്നതാണ്.
ജീമോൻ റാന്നി