ഒക്കലഹോമ : ഒക്കലഹോമയില്‍ നിന്നും സൗത്ത് കാരലൈനയിലേക്ക് യാത്രപുറപ്പെട്ട സിംഗിള്‍ എഞ്ചിന്‍ വിമാനം അര്‍ക്കന്‍സാസ് ക്രോഫോര്‍ഡ് കൗണ്ടിയില്‍ തകര്‍ന്നു വീണു നാലു മരണം. വിമാനംപറത്തിയിരുന്ന കെവിന്‍ ഹെറോണ്‍, ഭാര്യ ഹോളി, മകന്‍ ഗവിന്‍ (7), കെവിന്റെ പിതാവ് പോള്‍ എന്നിവരാണു മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിനു കാരണം.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പറത്തുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്നു. മറീന്‍ വെറ്റ്‌റനായിരുന്നു കെവിന്‍. ഹോളി അധ്യാപികയാകുന്നതിനുള്ള പഠനത്തിലായിരുന്നു. ഒക്കലോമഹിയിലെ ചെറു ടൗണായ ചെക്ക്‌റ്റോയിലെ ഫയര്‍ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഫയര്‍ ചീഫായിരുന്നു പോള്‍.
തകര്‍ന്നു വീണ വിമാനം കണ്ടെത്തുന്നതിനു 12 മണിക്കൂര്‍ സമയമെടുത്തു. കുടുംബം ഒന്നാകെ അപകടത്തില്‍ മരിച്ചത് അതീവ ദുഃഖകരമാണെന്നു കുടുംബ സുഹൃത്ത് അമാന്റാ ഷുല്‍സ് പറഞ്ഞു. ഫ്യൂണറല്‍ ചെലവുകള്‍ക്കായി ഗോ ഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തതായും സെപ്റ്റംബര്‍ ഏഴാം തീയതി തിങ്കളാഴ്ച വൈകിട്ടുവരെ 5000 ഡോളര്‍ ലഭിച്ചതായി അമന്റോ പറഞ്ഞു. ഇവര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. വിമാന അപകടത്തെക്കുറിച്ചു ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
പി.പി. ചെറിയാന്‍