മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാൻഡ് കൌണ്ടി എല്ലാ വർഷവും നടത്തി വരാറുള്ള പത്താമത്തെ കർഷകശ്രീ അവാർഡിൻറെ 2020 -ലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനമായ എവർ റോളിങ്ങ് ട്രോഫിയും കാഷ് അവാർഡും ന്യൂസിറ്റിയിലുള്ള ശ്രീ. ജോസ് അക്കകാട്ടും, രണ്ടാം സ്ഥാനം വർക്കി പള്ളിത്താഴത്തും, മൂന്നാം സ്ഥാനം ശ്രീ. മനോജ് അലക്സും കരസ്ഥമാക്കി.
മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാൻഡ് കൌണ്ടിയുടെ 2020 വേർചൗൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വച്ച് മുഖ്യാതിഥിയായിരുന്ന ഫിലിം സ്റ്റാർ ശ്രീ. തമ്പി ആൻറണി വിജയികളുടെ പേരുകൾ അനൗൺസ് ചെയ്തു.
കോർഡിനേറ്റേഴ്സ് ആയ അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് അലക്സ്, ജോയിൻ്റ് സെക്രെട്ടറി സണ്ണി കല്ലൂപ്പാറ, ട്രഷറർ ബെന്നി ജോർജ് എന്നിവർ ആയിരുന്നു വിധി കർത്താക്കൾ. കഴിഞ്ഞ പത്ത് വർഷമായി മുടങ്ങാതെ റോക്ക്ലാൻഡ് കൗണ്ടിയിൽ നടത്തപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം ആണ് മാർക്കിൻറെ കർഷകശ്രീ അവാർഡ്. ഈ വര്ഷം 9 പേരാണ് കർഷകശ്രീ അവാർഡിന് അപേക്ഷ തന്നത്.
പച്ചക്കറി തോട്ടങ്ങളുടെ വലിപ്പം, സൌന്ദര്യം, ഫലങ്ങൾ, വിളവുകളുടെ മികവ് തുടങ്ങി വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വിധി നിർണയം നടത്തിയത്. പൊതുസമൂഹതിന്റെ സംസ്കാരത്തെ പരുവപ്പെടുത്തുന്നതിൽ കാർഷിക മേഖലക്ക് വലിയ ഒരു പങ്കുണ്ട്. പരിമിതമായ സൌകര്യങ്ങൾ ഉപയോഗിച്ച് ഒരാൾ കൃഷി ചെയ്താൽ സമൂഹം അതിനെതിരെ മുഖം തിരിക്കരുത്. ഒരു സംഘടനക്ക് ഈ മേഖലയോടുള്ള അർപ്പണ ബോധത്തിൻറെ തെളിവാണ് മാർക്കിൻറെ നേതൃത്വത്തിൽ നടത്തി വരുന്ന കർഷകശ്രീ അവാർഡ് ദാനം.
തിരുവോണത്തോടനുബന്ധിച്ച് മാർക്ക് എല്ലാ വർഷവും നടത്തുന്ന ഈ കർഷകശ്രീ അവാർഡുകൾ പൊതുസമൂഹത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുമെന്നതിൽ സംശയമില്ല. ഓരോ വർഷവും കൂടുതൽ കൂടുതൽ ആളുകൾ കാർഷിക തനിമയിലേക്കുള്ള മടങ്ങി പോക്കലിലൂടെ വിഷാംശമില്ലാത്ത മലയാള തനിമയുള്ള ഒരു സമൂഹത്തെ അമേരിക്കൻ ഐക്യ നാടുകളിലും സൃഷ്ട്ടിച്ചെടുക്കുവാൻ സാധിക്കും .
അധ്വാനിച്ചാൽ ഭലമുണ്ടാകുമെന്നതിനു തെളിവാണ് കർഷകശ്രീ അവാർഡ് നേടിയവരുടെ പ്രവർത്തന വിജയം.
അമേരിക്കയിലെ പ്രതികൂല കാലാവസ്ത്തയിൽ മണ്ണിന്റെ പരുവപ്പെടുത്തൽ മുതൽ വിളവെടുപ്പുവരെയുള്ള ഏതാണ്ട് ആറു മാസക്കാലത്തെ പ്രയഗ്നമാണ് ഈ വിജയത്തിന് പിന്നിൽ . ഈ കൃഷിയിടങ്ങളിൽ പാവൽ , പടവലം , മത്ത , വെള്ളരി , കുമ്പളം , ചുരക്ക , ചീര , ബീൻസ് , ബീറ്റ് റൂട്ട് , വിവിധയിനം പയറു വർഗങ്ങൾ , വെണ്ട , വഴുതന , മുളക് , കോളിഫ്ളവർ , ക്യാബേജ് , പീച്ചെങ്ങ, എന്നിവയ്ക്കു പുറമേ, വാഴ , മുന്തിരി , ചെറി, പെസ്സിമോ, ഇവയെല്ലാം ഒരു കുടക്കീഴിൽ എന്ന പോലെ തയ്യാറാക്കിയിരിക്കുന്നത് ഏറെ കൌതുകം സൃഷ്ട്ടിക്കുന്നു. തോട്ടത്തിൻറെ ആകർഷണീയകത മൂലം ഒട്ടേറെ തദ്ദേശ വാസികൾ വിജയികളുടെ കൃഷി തോട്ടങ്ങൾ സന്ദർശിക്കാറുണ്ട്.
കൃഷി സംരക്ഷത്തിനായി വിജയികളുടെ കുടുംബവും ഇവരെ എപ്പോഴും സഹായിക്കുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസും ഭാര്യ ലിസമ്മയും വളരെ കരുതലോടുകൂടിയാണ് കൃഷിത്തോട്ടത്തിലെ ഓരോ ചെടികളെയും ശുസ്രൂഷിക്കുന്നത്. വൃക്ഷങ്ങളുടെ വേരുകൾ കയറാത്തവിധം കൃഷിഭൂമിയുടെ ചുറ്റും കാനകൾ തീർത്ത് ഉൾവശത്ത് തട്ടുകളായി തിരിച്ച് വളരെ പ്ലാനിങ്ങോടുകൂടിയാണ് തോട്ടത്തിൽ മണ്ണ് സംരക്ഷിച്ചിരിക്കുന്നത്. അതുപോലെ മോട്ടോർ പ്രവർത്തിപ്പിച്ചാണ് വെള്ളം തോട്ടത്തിൽ എത്തിക്കുന്നത്. ഇത്രയും വിസ്താരം ഉള്ള ഒരു കൃഷിത്തോട്ടം റോക്ക്ലാൻഡ് കൗണ്ടിയിൽ കാണുവാൻ സാധിച്ചില്ല.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വക്കച്ചനും ഭാര്യ മേരിയുടെയും മികവുറ്റ കൃഷിതോട്ടം വീടിനോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇരുപത്തിനാലു മണിക്കൂറും ഇവർ രണ്ടുപേരും അദ്ധ്വാനിക്കുന്നവരാണ്. വിവിധയിനം കൃഷികളാൽ അലംകൃതമാണ്.
മൂന്നാം സ്ഥാനം നേടിയ മനോജും ഭാര്യ റീനയുടെയും കൃഷി തോട്ടം വലിയ ഒരു സ്വിമ്മിങ്ങ് പൂളിന് രണ്ട് വശത്തായിട്ട് സ്ഥിതി ചെയ്യുന്നു. വിവിധയിനം പാവക്കകൃഷി ഇവിടെ കാണുവാൻ സാധിച്ചു. പാവൽ കൃഷിയിൽ കരുത്തും മികവും കാട്ടിയിരിക്കുന്നു.
വിജയികളായ മൂന്ന് പേരും അവരുടെ ഗാർഡൻ വിസിറ്റ് ചെയ്യുന്നവർക്ക് അവരവരുടെ ഇഷ്ട്ടത്തിനനുസരിച്ചു വെജിറ്റബിൾസ് കൊടുത്തയക്കുകയും ചെയ്യുന്നുണ്ട്.
മുൻകാലങ്ങളിലെ പോലെ മാർക്കിൻറെ ആദ്യ പ്രസിഡണ്ട് സിജി ജോർജും ഫാമിലിയും ആയിരിന്നു ഗ്രാൻഡ് സ്പോൺസേർസ്. ടെക്സസിലേക്കു മൂവ് ചെയ്തുവെങ്കിലും സിജി ജോർജും ഫാമിലിയും മാർക്കിൻറെ ലൈഫ് മെമ്പേഴ്സാണ്.
മാർക്ക് പ്രസിഡണ്ട് സിബി ജോസഫ്, സെക്രെട്ടറി. സന്തോഷ് വർഗീസ്, വൈസ് പ്രസിഡണ്ട് വിൻസെൻറ് ജോൺ, അഡ്വൈസറി ബോർഡ് അംഗം ജേക്കബ് ചൂരവടി എന്നിവർ നേതൃത്വം നൽകി.
വരും വർഷങ്ങളിലും മത്സരം സംഘടിപ്പിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് www.marcny.org -ൽ വിസിറ്റ് ചെയ്യുക . നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും contact@marcny.org -ൽ ബന്ധപ്പെടുക.
തോമസ് അലക്സ്