ഡാലസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 28 വെള്ളി (ഇന്ന്) മുതൽ 30 ഞായർ വരെ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂം, യുട്യൂബ് തുടങ്ങിയ സാങ്കേതിക വിദ്യയിലൂടെ വൈകിട്ട് 6.30 മുതൽ 9 മണി വരെ നടത്തപ്പെടുന്നു.

പ്രമുഖ കൺവെൻഷൻ പ്രഭാഷകനും, വേദ പണ്ഡിതനും ആയ വെരി.റവ.പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പയാണ് വചനപ്രഘോഷണം നടത്തുന്നത്. വയനാട് മീനങ്ങാടി സ്വദേശിയായ അച്ചൻ പൗരസ്ത്യ സുവിശേഷക സമാജത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പ്പൽ ടീമിന്റെ പ്രസിഡന്റും, കഴിഞ്ഞ 16 വർഷമായി ശാലോം, ആത്മീയ യാത്ര, ഗുഡ് ന്യൂസ് തുടങ്ങിയ ടീവീ ചാനലുകളിലൂടെ ആത്മീയ പ്രഭാഷണം നടത്തുന്ന വൈദീക ശ്രേഷ്ഠനുമാണ്.

1978 ൽ ഡാലസിൽ ആരംഭിച്ച കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിൽ ഇന്ന് വിവിധ സഭകളിൽപ്പെട്ട ഏകദേശം 21 ഇടവകകൾ അംഗങ്ങളാണ്. ഡാലസിലെ കോപ്പലിൽ ഉള്ള സെന്റ്.അൽഫോൻസാ സീറോ മലബാർ കാതോലിക് ചർച്ച് ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

റവ.ഫാ.ജേക്കബ് ക്രിസ്റ്റി പ്രസിഡന്റും, അലക്സ് അലക്‌സാണ്ടർ സെക്രട്ടറിയും, റവ.മാത്യൂസ് മാത്യു വൈസ് പ്രസിഡന്റും, സി.വി ജോർജ് ട്രസ്റ്റിയും, ജോൺ തോമസ് ക്വയർ കോഓർഡിനേറ്ററും, ബോബി ജോർജ് യൂത്ത് കോഓർഡിനേറ്ററും, റവ.ഫാ.ബിനു തോമസ് വൈദീക സെക്രട്ടറിയും ആയ 22 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് കെ ഇ സി എഫിന് ചുക്കാൻ പിടിക്കുന്നത്.

ഡാലസിലെ എല്ലാ വിശ്വാസികളെയും ഇന്നു മുതൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. സൂം മീറ്റിംഗ് ഐഡി: 861 7466 9218 പാസ്കോഡ് : 631348. www.saintalphonsachurch.org എന്ന വെബ്‌സൈറ്റിലുള്ള യൂട്യൂബ് ലിങ്കിലൂടെ കൂടുതൽപേർക്ക് കൺവെൻഷനിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:-

റവ.ഫാ.ജേക്കബ് ക്രിസ്റ്റി (പ്രസിഡന്റ്) 281 904 6622, അലക്സ് അലക്‌സാണ്ടർ (ജനറൽ സെക്രട്ടറി) 214 289 9192.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *