ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ കോണി ഐലന്റില്‍ താമസിക്കുന്ന കാര്‍ത്തികപ്പള്ളി പടനിലത്ത് കുടുംബാംഗം ജോസഫ് തോമസ് (കുഞ്ഞുമോന്‍, 72) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂജഴ്‌സിയിലെ പരാമസില്‍ നടക്കും.

തേവലക്കര കളീത്തറ വൈദ്യന്‍സ് കുടുംബാംഗം റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ മറിയാമ്മ ജോസഫ് (മോളി) ആണു ഭാര്യ. ഷൈന്‍, മായ എന്നിവര്‍ മക്കളാണ്. ലിഡിയ ജോസഫ്, കെര്‍ട്ടിസ് പാല്‍മര്‍ എന്നിവര്‍ ജാമാതാക്കളും, ഏലിയ,, സേവ്യര്‍, ആന്റോണിയോ, ടിജെ, ദിവ്യ എന്നിവര്‍ കൊച്ചുമക്കളുമാണ്.

ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സജീവാഗംമായിരുന്ന പരേതന്‍ ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത്- ഹോസ്പിറ്റല്‍ കോര്‍പ്പറേഷനിലെ ദീര്‍ഘകാല സേവനത്തിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ പടനിലത്ത് പരേതരായ ഗീവര്‍ഗീസ് തോമസ് – മറിയം തോമസ് ദമ്പതികളുടെ പുത്രനാണ്. പരേതരായ ജോര്‍ജ് തോമസ്, ജോണ്‍ സി. തോമസ്, ശാന്തമ്മ തോമസ്, സൂസി മാത്യു (ഫിലഡല്‍ഫിയ), സാറാമ്മ ജോര്‍ജ് (ന്യൂയോര്‍ക്ക്), ഏബ്രഹാം പി. തോമസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.

ഓഗസ്റ്റ് നാലാം തീയതി ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ന്യൂജേഴ്‌സി ഫെയര്‍ലോണിലുള്ള വണ്ടര്‍പ്ലാറ്റ്- കാഗിനോ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും, തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പരാമസിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

ബിജു ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *