ഹൗരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ടെക്‌സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ള കൗണ്ടി ഹാരിസ് കൗണ്ടിയാണെന്നും ഇവിടെ ഇതുവരെ 27600 പോസിറ്റീവ് കേസ്സുകള്‍ സ്ഥിരീകരിച്ചതായും ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹൈഡല്‍ഗൊ ജൂലൈ 12 ഞായറാഴ്ച ട്വിറ്റ് ചെയ്തു.

രോഗവ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനാല്‍ ഹൂസ്റ്റണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ ഗവര്‍ണര്‍ ഗ്രോഗ് ഏബെട്ടിനോട് ആവശ്യപ്പെട്ടു.

സ്റ്റേ അറ്റ് ഹോം ഉത്തരവ് മാത്രമല്ല, രോഗികളുടെ എണ്ണം കുറയുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്ന് കൗണ്ടി ജഡ്ജി പറഞ്ഞു. സാമൂഹിക അകലം സൂക്ഷിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു.ടെക്‌സസിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള കൗണ്ടി കൂടിയാണ് ഹാരിസ് കൗണ്ടി. അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ലെങ്കില്‍ വീണ്ടും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടി വരുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ഗവര്‍ണറുടെ അഭിപ്രായത്തോട് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ വിയോജിച്ചു. ഇതു കൂടുതല്‍ അപകടം സൃഷ്ടിക്കുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *