മൊഡക്ക് കൗണ്ടി (കാലിഫോർണിയ): കാലിഫോർണിയ ഗവർണറുടെ ഉത്തരവ് മാനിക്കാതെ നോർത്തേൺ കാലിഫോർത്തിയ മൊഡക്ക് കൗണ്ടിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹെയർ സലൂണുകളും ആരാധനാലയങ്ങളും റസ്റ്ററന്റുകളും കൗണ്ടിയിലെ ഏക മൂവി തിയേറ്ററും മെയ് ഒന്നു മുതൽ പൂർണ്ണമായും തുറന്ന് പ്രവർത്തിക്കും. ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഒറിഗൺ അതിർത്തിയോട് ചേർന്നു കിടക്കുന്ന കൗണ്ടിയിലെ സ്റ്റേ അറ്റ് ഹോം ഉത്തരവും മെയ് ഒന്നു മുതൽ ഇല്ലാതാകും.

കാലിഫോർണിയ കൗണ്ടി കളിൽ ഇങ്ങനെ പൂർണ്ണമായും തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ച ആദ്യ കൗണ്ടിയാണിത്.

കൗണ്ടി ആരോഗ വകപ്പ് ഉദ്യോഗസ്ഥൻമാരുമായി ആലോചിച്ചു ബോർഡ് ഓഫ് സൂപ്പർ വൈസേഴ്സ് കമ്മിറ്റിയാണ് ഏപ്രിൽ 29 വ്യാഴാഴ്ച സുപ്രധാന തീരുമാനമെടുത്തതെന്ന് സൂപ്പർവൈസർ നെഡ്’ കൊ പറഞ്ഞു. ഇതു സംബന്ധിച്ച് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്നും നെഡ് പറഞ്ഞു.ഗവർണറുടെ ഉത്തരവ് ലംഘിച്ചതിന് നിയമ നടപടികൾ സ്വീകരിച്ചാൽ അതിനെ ഞങ്ങൾ ഭയപ്പെടുകയില്ലെന്നും സൂപ്പർ വൈസർ പറഞ്ഞു.
ഗവർണറുടെ ഓഫീസ് ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *