മാസച്യുസിറ്റ്സ് ∙ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാതെ തുറന്നു പ്രവർത്തിച്ച വോർസെന്ററിലെ വാൾമാർട്ട് ജീവനക്കാരിൽ രണ്ടു ഡസനോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നിർബന്ധപൂർവം ഈ ശാഖ പൂട്ടിച്ചു. ഏപ്രിൽ 29നാണ് സിറ്റി അധികൃതർ അടച്ചപൂട്ടൽ ഉത്തരവിട്ടത്.

അടിയന്തരമായി കടയിലെ ജീവനക്കാരെയും ഗ്രോസറി ഉൾപ്പെടെയുള്ള എല്ലാം അവിടെ നിന്നും പുറത്താക്കി അണുനശീകരണം ചെയ്യണമെന്നും തുടർന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷമേ തുറക്കാവൂ എന്നും സിറ്റിയുടെ ഉത്തരിവിൽ പറയുന്നു.186000 ജനസംഖ്യയുള്ള സിറ്റിയിൽ 1986 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദിവസം അറുപതിയഞ്ച് പുതിയ കേസുകൾ വരുന്നുവെന്നാണ് റിപ്പോർട്ട്.

അതിനിടെ, വാൾമാർട്ടിലെ 500റോളം ജീവനക്കാർ ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഏപ്രിൽ 29ന് ജോലിക്കുവരാതെ വീട്ടിൽ തന്നെ തങ്ങി. ഗുരുതരമായ സംഭവവികാസങ്ങളെ തുടർന്ന് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സംരക്ഷണത്തിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നതായി വാൾമാർട്ട് അധികൃതർ അറിയിച്ചു.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *