ഫിലഡൽഫിയാ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ കോഴഞ്ചേരി സംഗമത്തിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഗമത്തിന്റെ എല്ലാമെല്ലാവുമായിരുന്ന ലാലു ജോസ് പ്രതാപിന്റെ അകാല വേർപാടിൽ നൂറു കണക്കിന് കോഴഞ്ചേരി സ്വദേശികൾ ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അനുശോചനം അറിയിച്ചു. ലാലു തന്റെ പ്രദേശത്തിനു വേണ്ടി ചെയ്ത നിരവധി പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ എന്നും മായാതെ നിൽക്കുമെന്ന് കോഴഞ്ചേരി സംഗമം പ്രവർത്തകർ അനുസ്മരിച്ചു. തങ്ങളുടെ എല്ലാവരുടെയും സഹോദരനും നല്ല സൃഹൃത്തുമായിരുന്ന ലാലുവിന്റെ വിടവാങ്ങൽ എല്ലാ പ്രവർത്തകരെയും വേദനിപ്പിക്കുന്നുവെന്നും കോഴഞ്ചേരി സംഗമം നേതാക്കൾ അനുസ്മരിച്ചു.
അലക്സ് അലക്സാണ്ടർ (ഫിലാഡൽഫിയ), നിർമൽ ആറ്റപ്പള്ളിൽ (ഫ്ലോറിഡ) ഈശോ ഏബ്രഹാം (ഹൂസ്റ്റൺ), ജോൺ മാത്യു (ലാസ് വെഗാസ്) ശശിധരൻ നായർ(ഹൂസ്റ്റൺ), ശമുവേൽ മത്തായി (ഫിലാഡൽഫിയ), ജോൺ മാത്യു ( ഫിലാഡൽഫിയ),അനിൽ മാത്യു (ഫിലാഡൽഫിയ), മാത്യു മലയിൽ (ന്യൂ ജെഴ്‌സി), മോൻസി (ന്യൂയോർക്ക്), അനിയൻ മൂലയിൽ (ന്യൂയോർക്ക്), കോഴഞ്ചേരിയിൽ നിന്നും ഷാജി പുളിമൂട്ടിൽ, വി.ടി. മാത്യു , ചന്ദ്രശേഖര കുറുപ്പ് , സാബു, അനിൽ തൊള്ളായിരക്കുഴിയിൽ), സോണി, ഷാജി (കുഴിക്കാല), കുര്യൻ (കണക്റ്റികട്ട്) ഷാജി (ഫ്ലോറിഡ) തുടങ്ങിയ സംഗമം നേതാക്കൾ അനുശോചനമറിയിച്ചവരിൽ ഉൾപ്പെടുന്നു.
ജീമോൻ റാന്നി