ന്യൂയോർക്ക് : വേൾഡ് ക്രിസ്ത്യൻ കൗൺസിൽ നേതൃത്വം ഇന്ത്യയിലെ മതസൗഹാർദവും ക്രിസ്തീയ സഭകളുടെ ആശങ്കകളും വർദ്ധിച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡബ്ല്യൂ. സി. സി നേതൃത്വ നിരയിലുള്ള മെത്രാപ്പോലീത്ത സക്കറിയാസ് മാർ നിക്കോളാവോസ്.
ബി.ജെ.പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി മാർച്ച് 13നു മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഭദ്രാസന ആസ്ഥാനത്തു മെത്രാപോലിത്താ സക്കറിയാസ് മാർ നിക്കോളാവോസിനെ സന്ദർശിച്ച അവസരത്തിലാണ് തിരുമേനി തന്റെ ആശങ്ക അറിയിച്ചത് . ഭദ്രാസന ആസ്ഥാനത്തു എത്തിച്ചേർന്ന ഡോ . പ്രമീളാദേവിയെ ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ സ്വീകരിച്ചു.
പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ . പ്രമീളാദേവിയെ മെത്രാപ്പോലീത്ത ഓർത്തഡോൿസ് സഭയുടെ ആശംസകൾ അറിയിച്ചു. സംസ്ഥാന നേതൃത്വ പുനഃസംഘടനക്ക് ശേഷം ബിജെപി ആദ്യമായി നടത്തുന്ന സൗഹൃദ സന്ദർശനം എന്ന നിലയിൽ ഈ അവസരം വളരെ വിലപ്പെട്ടതാണ് എന്ന് ഡോ. പ്രമീളാദേവി പറഞ്ഞു.
ഇന്ത്യ പിന്തുടരുന്ന വ്യവസ്ഥാപിത നീതി ന്യായവ്യവസ്ഥയിൽ വെള്ളം ചേർക്കാൻ കേരളത്തിലെ ചില രാഷ്രീയ കക്ഷികൾ ശ്രമിക്കുന്നത് ജനാധിപത്യത്തെ വിലകുറച്ചു കാണുന്നതുകൊണ്ടാണ്. സഭ ഒരിക്കലും ഇല്ലാത്ത അവകാശം പിടിച്ചുപറ്റാനല്ല, അർഹിക്കുന്ന നീതി നടപ്പാക്കണം എന്നുമാത്രമാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്. സംസ്ഥാന ബിജെപി നേതൃത്വം ഇക്കാര്യങ്ങൾ നീതിയായി വിലയിരുത്തണമെന്നും മെത്രാപോലിത്ത ആവശ്യപ്പെട്ടു.
എല്ലാവരുടെയുമാണ് ഇന്ത്യ; ഇന്ത്യയിലെ വിവിധ മതങ്ങൾ തമ്മിൽ ഐക്യതയോടെ പ്രവർത്തിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനാണ് തന്റെ പാർട്ടി ശ്രമിക്കുന്നത്. മെത്രാപ്പോലീത്തയുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നു. ഉത്തരവാദിത്തം ഏറ്റടുക്കപ്പെട്ടതിനു ശേഷം ആദ്യമായിട്ട് നടത്തുന്ന ഈ സന്ദർശനം എന്ന നിലയിൽ താൻ ഈ അവസരത്തെ വളരെ വിലപ്പെട്ടതായി കാണുന്നു. കേരളം എന്നും രാഷ്രീയ നിരീക്ഷകർക്കു പുതിയ പാഠപുസ്തകമാണെന്നും, ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ ഒഴിവാക്കാതെ പാർട്ടിയെ കേരളത്തിൽ വളർത്താനാകില്ല എന്നു വ്യക്തമായി തിരിച്ചറിയുന്ന ആളാണ് താനെന്നും പ്രമീളാദേവി കൂട്ടിച്ചേർത്തു. നീതിയുടെയും ന്യായത്തിന്റെയും വഴിയിൽ എല്ലാവരേയും സംരക്ഷിക്കാൻ പാർട്ടി ഒപ്പമുണ്ടാവുമെന്നും അവർ പറഞ്ഞു.
ന്യൂയോർക്ക് കലാവേദി പ്രവർത്തകരായ സിബി ഡേവിഡ് , ക്രിസ് തോപ്പിൽ, മുൻ മലങ്കരസഭാ മാനേജിങ് കമ്മിറ്റി അംഗം കോരസൺ വർഗീസ് എന്നിവരും സന്ദർശനത്തിൽ പങ്കുചേർന്നു.