അറ്റലാന്റാ : അറ്റ്ലാന്റാ മലയളി അസ്സോസിയേഷന്റെ ശതാബ്തി ആഘോഷങ്ങൾക്കു മർച്ച് 8ന് ഷുഗർ ഹിൽ ഹാളിൽ വച്ചു നടന്ന പൊതു സമ്മേളനത്തിൽ ഗ്വിന്നറ്റ് കൗണ്ടി ചെയർ വുമൺ ചാർലറ്റ്. ജെ. നിഷ് ഉത്ഘാടനം ചെയ്തു. ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ. മലയാളി സമൂഹത്തിനു മറക്കാനാവാത്തതും വൈവിധൃമാർന്നതുമായ പല കലാവിരുന്നുകളും മത്സരങ്ങളും ഒരുക്കുന്നതാണ് എന്ന്പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ അറിയിച്ചു.
തുടർന്നു നടന്ന ചടങ്ങിൽ ദശാബ്ദി ആഘോഷങ്ങളുടെ കൺവീനർ ജെയിംസ് കല്ലറക്കാനിയിൽ , അംഗങ്ങൾ ആനി അനുവേലിൽ, മാതൃു വർഗീസ്, സീനാ കുടിലിൽ , എന്നിവർ ഭദ്രദീപം തെളിയിച് പരിപാടികള്ക്ക് ആരംഭംകുറിച്ചു.
2020-ൽ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും, ടിക്ക് ടോക്ക്, സെല്‍ഫീസ്, കവിതാ രചന, ഉപന്യാസ രചന, ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ വരുമെന്നും ഈ ആശയത്തിന് മുന്‍കൈയെടുത്ത ജെയിംസ് കല്ലറക്കാണിയില്‍ പറഞ്ഞു.
ജോയിച്ചൻ കരിക്കാടൻ