ന്യു യോര്‍ക്ക്: മെയ് മാസത്തില്‍ മലയാളി ഹെറിറ്റേജ് ഫെസ്റ്റിവല്‍ വിപുലമായി നടത്തുന്നതിനു തക്ര്യൂതിയായ ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മെയ് മാസത്തെ ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മലയാളി ഹെറിറ്റേജ് മാസം ആയി പ്രഖ്യാപിക്കുന്നതിനു സെനറ്റര്‍ കെവിന്‍ തോമസ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പ്രമേയംസ്റ്റേറ്റ് സെനറ്റ് പാസാക്കിയിരുന്നു.
ഈമെയ് 5- നു സെനറ്റില്‍ വീണ്ടുംസെനറ്റര്‍ കെവിന്‍ തോമസ് ഇതിനായിപ്രമേയം അവതരിപ്പിക്കും.മെയ് 8- നു വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ലോക്‌സഭാ എം . പി . ശശി തരൂര്‍ കിക്ക് ഓഫ് ചെയ്തു കൊണ്ട് ആഘോഷങ്ങള്‍ക്ക് നാന്ദി കുറയ്ക്കുന്നതാണ്.
മെയ് 30 ശനിയാഴ്ച ലോങ്ങ്ഐലന്‍ഡിലെ ഈസ്റ്റ് മെഡോയില്‍ ഐസനോവര്‍ പാര്‍ക്കില്‍ വെച്ച് ഉച്ചയ്ക്ക് 1- മണി മുതല്‍വൈകിട്ട്7മണി വരെ കേരള തനിമയെ മിഴിവുറ്റതാക്കുന്ന വര്‍ണാഭമായകലാരൂപങ്ങളും കലാപരിപാടികളും വിവിധ സംഘടനകള്‍അവതരിപ്പിക്കുന്നതാണ് . കേരളത്തിന്റെ തനതായ നാടന്‍ കലാസൃഷ്ടികളുടെ ഒരു പ്രതിഫലനം ആണ് ഇവിടെ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നതെന്ന് പ്ലാനിംഗ് കമ്മിറ്റി അറിയിച്ചു. കേരളത്തിന്റെമാത്രമായ ഭക്ഷ്യ വിഭവങ്ങള്‍ എല്ലാം തന്നെ ഈയവസരത്തില്‍ സ്റ്റാളുകള്‍ മുഖേനലഭ്യമാക്കുവാന്‍ മലയാളി റസ്റ്റോറന്റ് ഉടമകളോട് അഭ്യര്‍ഥിച്ചിട്ടുള്ളതായും കമ്മിറ്റി അറിയിച്ചു.
മലയാളി ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രാഥമിക പ്ലാനിങ്ങ് കമ്മിറ്റിയില്‍ അജിത് കൊച്ചുകുടിയില്‍ എബ്രഹാം, ബിജു ചാക്കോ, ഷെറിന്‍ എബ്രഹാം, കോശി ഉമ്മന്‍ എന്നിവരെതിരഞ്ഞെടുക്കുകയുണ്ടായി. ജനുവരി 25-നു സെനറ്റര്‍ കെവിന്‍ തോമസിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ഫെസ്റ്റിവലിന്റെ രൂപരേഖ വിശദീകരിച്ചു. സബ് കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു .
സുവനീറില്‍ ലഭ്യമാകുന്ന പരസ്യങ്ങളില്‍ നിന്നും സ്‌പോണ്‍സേഴ്സില്‍ നിന്നും പ്രതീക്ഷിക്കുന്ന സംഭാവനകളാണ് ഫെസ്റ്റിവലിന്റെ മൂലധനമെന്നു പ്ലാനിംഗ് കമ്മിറ്റി വിലയിരുത്തുന്നു.
സുവനീര്‍ പരസ്യങ്ങള്‍ക്കുള്ള വില നിലവാരം, Half page – $250, Full page – $500, Front inside cover page : $1250, Back inside Cover page : $1000, Back Cover page-$2000.
Contact Numbers: Ajit Kochuz – (516) 225-2814, Biju Chacko – (516) 996-4611, Sherin Abraham – (516) 312-5849, Koshy Ommen – (347) 867-1200.
അജിത് കൊച്ചുകുടിയില്‍ എബ്രഹാം, ഷെറിന്‍ എബ്രഹാം, ഡിന്‍സില്‍ജോര്‍ജ്, റെജി കുര്യന്‍, മേരിഫിലിപ്പ്, രാജേശ്വരി രാജഗോപാല്‍, ലൈസിഅലക്‌സ്, ആന്റ്റോ വര്‍ക്കി എന്നിവരാണുചേര്‍ന്ന് റെജിസ്‌ട്രേഷന്‍ആന്‍ഡ് പ്രോഗ്രാം ഇവെന്റ്‌സ് സബ് കമ്മിറ്റിഅംഗങ്ങള്‍.
സ്റ്റേജ് & സൗണ്ട് സബ് കമ്മിറ്റിയില്‍ ബിജു ചാക്കോ, തോമസ് ഇ.മാത്യു, സജി തോമസ്, ഈപ്പന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായി.കോശിഉമ്മന്‍, എബ്രഹാം പുതുശേരില്‍, മാത്യു തോമസ്. ഷാജു സാം, കുഞ്ഞു മാലിയില്‍ എന്നിവര്‍സ്റ്റാള്‍സ് & സ്‌പോണ്‍സേര്‍സ് സബ് കമ്മിറ്റിയും, സക്കറിയ മത്തായി, മാത്യു ജോഷ്വ, ജോര്‍ജ് കൊട്ടാരം, അലക്‌സ്തോമസ്, അലക്‌സ് എസ്തപ്പാന്‍, മാത്തുക്കുട്ടി ഈശോ, ബിജു ചാക്കോഎന്നിവര്‍ പബ്ലിക് റിലേഷന്‍സ് സബ്കമ്മിറ്റിയും മിലന്‍ അജയ്, ഷെറിന്‍ എബ്രഹാം, കോശി ഉമ്മന്‍, അജിത് കൊച്ചുകുടിയില്‍ എബ്രഹാം, ബിജു ചാക്കോ എന്നിവര്‍ ഉള്‍പ്പെടുന്ന സുവനീര്‍ സബ് കമ്മിറ്റിയുംതെരെഞ്ഞെടുത്തു
ശ്രീമതി ലീല മാരേട്ട്, താര ഷാജന്‍, ശ്രീ. സാംസി കൊടുമണ്‍, അപ്പുകുട്ടന്‍ പിള്ള, ജോര്‍ജ്മാറാച്ചേരില്‍,രാജുഎബ്രഹാം, രഘുനാഥന്‍നായര്‍, ജോസ്മലയില്‍, ജോസ്എബ്രഹാം, സജിമാത്യു എന്നിവര്‍ യോഗത്തില്‍ സജീവമായി പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
ശ്രീ സിബി ഡേവിഡ്, ജോയ് ഇട്ടന്‍, കോരസണ്‍ വര്‍ഗീസ് , സ്റ്റാന്‍ലി കളത്തില്‍, പോള്‍ ജോസ്, പ്രദീപ് നായര്‍, സാബു ലൂക്കോസ് , U. A. നസീര്‍, സജിമോന്‍ ആന്റണി, സുനില്‍ നായര്‍, തോമസ് P. തോമസ്, ചാക്കോ കോയിക്കലേത്, ഡോ. മധു പിള്ള, ജിന്‍സ്‌മോന്‍ സക്കറിയ, ജേക്കബ് കുരിയന്‍, ജെയിന്‍ ജോര്‍ജ്, ജെയ്‌സണ്‍, തോമസ് ഉമ്മന്‍, ജയചന്ദ്രന്‍, ജോഫ്രിന്‍ ജോസ്, ജോണ്‍ V. മാത്യു, ജോണ്‍ വര്‍ഗീസ് എന്നിവര്‍ ഫെസ്റ്റിവലിന് എല്ലാവിധ ഭാവുകങ്ങളും സഹകരണവും അറിയിച്ചു.
ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൌണ്‍സില്‍ (WMC), കേരള സമാജം, കേരളാ സെന്റര്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA),നോര്‍ത്ത് ഹെംസ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (NHIMA ), ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക് (INA-N.Y.), ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ (I.C.A.), കലാവേദി U.S.A., ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബ് (NYMSC), കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ, ന്യൂയോര്‍ക് മലയാളി അസോസിയേഷന്‍ (N.Y.M.A), ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (N.Y.chapter.), യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ (Y.M.A.), കേരളാ അസോസിയേഷന്‍ ഓഫ് സഫൊക് കൗണ്ടി (KASC), ഇന്ത്യ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളീ അസോസിയേഷന്‍, കേരളാ അസോസിയേഷന്‍ ഓഫ് കണക്റ്റികട്ട് (KACT ), നായര്‍ ബെനവലന്റ് അസോസിയേഷന്‍ (N.B.A), എന്‍ഹാന്‌സ്ഡ് കമ്മ്യൂണിറ്റി ഹാര്‌മോണിയസ് ഔട്ട്‌റീച്ച് (ECHO), ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോങ്ങ് ഐലന്‍ഡ് (IAMALI), മലയാളി ഹിന്ദു മണ്ഡലം (മഹിമ), ശ്രീനാരായണ അസോസിയേഷന്‍ (S.N.A.), നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളീ മുസ്ലിം അസ്സോസിയേഷന്‍സ് (N.A.N.M.M.A.), ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് (N.Y.M.B.C.),കലാ കേന്ദ്ര, CENTER FOR LIVING, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ (C.D.M.A. Albany.), കേരളാ അസോസിയേഷന്‍ ഓഫ് കണക്റ്റികട്ട് (KACT ), സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളീ അസോസിയേഷന്‍, Y’S മെന്‍സ് ഇന്റര്‍നാഷണല്‍, നായര്‍ സര്‍വീസ് സൊസൈറ്റി (N.S.S.), സെന്റ് മേരീസ് ചര്‍ച് – ഗ്ലെന്‍ ഓക്‌സ്, . സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ചര്‍ച് മാസ്സപെക്വാ എന്നിങ്ങനെ നിരവധി പ്രമുഖ പ്രസ്ഥാനങ്ങളും മതസ്ഥാപനങ്ങളും ബിസിനസ് സംരംഭകരും ന്യൂയോര്‍ക്ക് പൂരം എന്ന് പേരിട്ടിരിക്കുന്ന ഈ മലയാളിമാമാങ്കത്തിന് സര്‍വവിധ പിന്തുണയും പ്രഖ്യാപിച്ചു.