ഡാളസ് : അമേരിക്കയിൽ ഭക്ഷ്യ പദാർത്ഥങ്ങൾ ഉൾപ്പെടെ ഏറ്റവും സുലഭമായി ലഭിക്കുന്നത് ചൈനീസ് ഉല്പന്നമാണ്,കോറോണോ വൈറസ് ഭയം ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കുന്നതിന് പലരെയും പ്രേരിപ്പിക്കുന്നതിൽ എത്രമാത്രം ശരിയുണ്ട് ?പല രാജ്യങ്ങളിലും ചൈനീസ് ഉല്പന്നങ്ങൾ പുറത്തിറക്കുന്നതിനു പോലും കഴിയാതെ തുറമുഖങ്ങളിലും , വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നുവെന്നത് വാണിജ്യ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിരിക്കുന്നു.ഈ യാഥാർഥ്യങ്ങൾ ഒരു ചോദ്യചിഹ്നമായി നിലനില്കുമ്പോളാണ്‌,ചൈനയില്‍ നിന്നോ വൈറസ് ബാധയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നോ വരുന്ന സാധങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് കോറോണോ വൈറസ് രോഗം വരില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനു സമാനമായി മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണം ഇപ്പോൾ വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും വളരെ ശക്തമാണ് ,എന്നാല്‍ ഈ പ്രചരണത്തിലും വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ ചെയ്യുന്നത് കൊണ്ട് ശരീരത്തിനുള്ളില്‍ കയറിപ്പറ്റിയിട്ടുള്ള വൈറസിനെ നശിപ്പിക്കാന്‍ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ വസ്ത്രത്തെയും കണ്ണ്, വായ തുടങ്ങിയ അവയവങ്ങളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും സംഘടന പറയുന്നു. അതുപോലെ തന്നെ ചുടുവെള്ളത്തില്‍ കുളിക്കുന്നതും രോഗത്തെ പ്രതിരോധിക്കാനുതകില്ല

ഏതെങ്കിലും പ്രതലത്തെ അണുവിമുക്തമാക്കുന്നതിന് ആല്‍കഹോളും ക്ലോറിനും ഉപയോഗപ്രദമാണ്. പക്ഷെ അവ വിദഗ്ദരുടെ നിര്‍ദേശപ്രകാരമായിരിക്കണം ഉപയോഗിക്കേണ്ടത്. ആല്‍കഹോള്‍ അടങ്ങിയിട്ടുള്ള അണുനാശിനികള്‍ കൈകളില്‍ പുരട്ടുക, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക എന്നിവയാണ് വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രധാനമായും ചെയ്യേണ്ടതെന്നും സംഘടന നിര്‍ദേശിക്കുന്നു.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *