ടെന്നിസ്സി: മാര്‍ച്ച് 3 ചൊവ്വാഴ്ച ടെന്നിസ്സിയിലുണ്ടായ ചുഴലി കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരുപത്തിനാലു പേരില്‍ വില്‍സണ്‍ കൗണ്ടിയില്‍ നിന്നുള്ള ജെയിംസ്‌ഡോണ ദമ്പതികളും. 58 വര്‍ഷത്തെ സന്തോഷകരമായ കുടുംബ ജീവിതമാണ് ചുഴലി കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞത്.

എണ്‍പത്തിയഞ്ചാമത് ജന്മദിനം ആഘോഷിക്കാന്‍ ബുധനാഴ്ച ഒരുങ്ങിയിരിക്കുമ്പോഴാണ് ജെയിംസിനെ ഭാര്യ ഡോണയോടൊപ്പം ചുഴലി കൊടുങ്കാറ്റ് തട്ടിയെടുത്തത്.

മിറ്റ് ജൂലിയറ്റില്‍ ഇവര്‍ താമസിച്ചിരുന്ന വീട് കൊടുങ്കാറ്റില്‍ നിലം പൊത്തിയപ്പോള്‍ ഇവര്‍ കിടന്നിരുന്ന ബെഡില്‍ നിന്നും ഇരുവരും നിലത്തേക്ക് തട്ടിയെറിയപ്പെട്ടു. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്വേഷിക്കുവാന്‍ ആരംഭിച്ച രക്ാപ്രവര്‍ത്തകര്‍ക്ക് അവരുടെ കണ്ണുകളെപോലും വിശ്വസിക്കാനായില്ലായെന്നാണ് ഇതിന് നേതൃത്വം നല്‍കിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ടയ്‌ലര്‍ ചാന്‍ണ്ടലര്‍ പറഞ്ഞത്.

ദമ്പതികള്‍ ഇരുവരും മുഖത്തോടു മുഖം നോക്കി കൈകള്‍ കൂട്ടിപിടിച്ച നിലയിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. വിവാഹം ഭൂമിയില്‍ എങ്ങനെ ആയിരിക്കണം എന്ന് ഗ്രാന്റ് പാരന്റ്‌സ് ഞങ്ങള്‍ക്ക് മാതൃക കാട്ടിതന്നിരിക്കയാണ്. കൊച്ചു മകന്‍ ജാക്ക് ഹാര്‍ഡി മൂര്‍(24) പറഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹം, ത്യാഗം എന്നിവ അവരുടെ ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് കാട്ടിതന്നിരിക്കുന്നു. ജീവിതത്തിന്റെ വെല്ലുവിളികളെ അവര്‍ ഒരുമിച്ചു നേരിട്ടു വിജയം കൈവരിച്ചു. ഇപ്പോള്‍ ഇരുവരും മരണത്തിലും ഒന്നിച്ചിരിക്കുന്നു. ജാക്ക് പറഞ്ഞു. ജെയിംസും ഡോണയും ഒന്നിച്ചു വൃദ്ധരായ രോഗികളെ സന്ദര്‍ശിക്കുക പതിവായിരുന്നുവെന്നും ജാക്ക് കൂട്ടിച്ചേര്‍ത്തു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *