ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ മാര്‍ത്തോമാ പാരീഷ് ആയ ഡിട്രോയിറ്റ് മാര്‍ത്തോമാ ദേവാലയത്തിന്റെ പുതിയ മദ്ബഹയുടേയും, പാര്‍ക്കിംഗ് ഏരിയയുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് ശിലാസ്ഥാപനം നിര്‍വഹിച്ചു.

1975-ല്‍ ഒരു പ്രാര്‍ത്ഥനാകൂട്ടമായി ആരംഭിക്കുകയും, 1978-ല്‍ കോണ്‍ഗ്രിഗേഷനായും തുടര്‍ന്ന് 1982-ല്‍ ഇടവകയായിത്തീരുകയും ചെയ്ത ഡിട്രോയിറ്റ് മാര്‍ത്തോമാ പാരീഷിന്റെ 43-മത് ഇടവകദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ഫിലക്‌സിനോസ് നേതൃത്വം നല്‍കി. 20 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ച് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് വികാരി റവ വര്‍ഗീസ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ ഇടവക ദിന സമ്മേളനത്തില്‍ മാര്‍ ഫിലക്‌സിനോസ് മുഖ്യ സന്ദേശം നല്‍കി. ദേവാലയത്തിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ സാധിച്ചതില്‍ ഇടവക ജനങ്ങള്‍ക്കും, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രൊജക്ട് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ മാര്‍ ഫിലക്‌സിനോസ് അഭിനന്ദിച്ചു.

വൈസ് പ്രസിഡന്റ് തോംസണ്‍ ഡേവിഡ് സ്വാഗതം ആശംസിച്ച യോഗത്തില്‍ റവ. പി. ചാക്കോ, റവ. ഫിലിപ്പ് വര്‍ഗീസ്, റവ. ക്രിസ്റ്റഫര്‍ ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പാരീഷ് സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജേക്കബ് തോമസ്, വിനോദ് തോമസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അലന്‍ ചെന്നിത്തല

By admin

Leave a Reply

Your email address will not be published. Required fields are marked *