പെന്‍സ്‌കോള (ഫ്‌ളോറിഡ): രണ്ടാം ലോകമഹായുദ്ധ സ്മാരമായി ഫ്‌ളോറിഡാ സംസ്ഥാനത്തെ പെന്‍സകോള പൊതു സ്ഥലത്തു സ്ഥാപിച്ചിരുന്ന കുരിശു നീക്കം ചെയ്യണമെന്ന യുക്തിവാദികളുടെ ആവശ്യം ഫ്‌ളോറിഡാ ഇലവെന്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് തള്ളി. രണ്ടു വര്‍ഷം നീണ്ടു നിന്ന ഈ കേസ്സില്‍ ഫെബ്രുവരി 19നായിരുന്നു ചരിത്രപ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്.

ഫ്രീഡം ഫ്രം റിലീജയന്‍ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. 1941 മുതല്‍ പൊതു സ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കുരിശു നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നിരുന്നു.

ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് ലൊസ്യൂട്ട് ഫയല്‍ ചെയ്തത്. മതപരമായ ചിഹ്നങ്ങള്‍ രാഷ്ട്രത്തിന്റെ ചരിത്രവും സംസ്ക്കാരവും സൂചിപ്പിക്കുന്ന ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതകളാണെന്ന സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

80 വര്‍ങ്ങള്‍ക്കുമുമ്പു ബെവ്യൂ പാര്‍ക്കില്‍ സ്ഥാപിച്ച കുരിശ് യുദ്ധത്തിനായി പുറപ്പെട്ട അമേരിക്കയുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും ചൂണ്ടികാട്ടി ഫ്‌ളോറിഡാ അപ്പീല്‍സ് കോടതി വിധി ഫ്രീഡം ഫ്രം റിലീജന്‍ ഫൗണ്ടേഷനേറ്റ് കനത്ത തിരിച്ചടിയാണെന്ന് ഡെപ്യൂട്ടി ജനറല്‍ കൗണ്‍സില്‍ ഫോര്‍ ബെക്കറ്റ് ലൂക്കഗുഡ്‌റിച്ച് പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *