ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യവുമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തില്‍ ചിരപ്രതിഷ്ഠനേടിയ മലയാളി അസോസിയേഷന്റെ 2020-ലെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ സംഘടനയുടെ പ്രഥമ പ്രസിഡന്റും നിരവധി തവണ വിവിധ ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ച തോമസ് തോമസ് പാലത്തറ ഐക്യകണ്‌ഠ്യേന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് പാലത്തറ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍വര്‍ഷത്തെ സെക്രട്ടറിയും, ട്രഷററുമായി അസോസിയേഷന്റെ എക്കാലത്തേയും സജീവ പ്രവര്‍ത്തകയായ റീനാ സാബുവും, റെജി വര്‍ഗീസും യഥാക്രമം സെക്രട്ടറിയും ട്രഷററുമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ചിട്ടയായും ഊര്‍ജസ്വലവുമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി. മലയാളി അസോസിയേഷന്റെ സീനിയര്‍ അംഗങ്ങളില്‍ ഒരാളും എക്കാലത്തേയും നിശബ്ദസേവനതത്പരനുമായ സദാശിവന്‍ നായര്‍ വൈസ് പ്രസിഡന്റും, കലാ-സാംസ്കാരിക മേഖലയില്‍ അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ തിരുവല്ല ബേബി ജോയിന്റ് ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു.

വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനസജ്ജമായ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് എട്ടാംതീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ചാള്‍സ് ലെംഗ് സ്കൂള്‍ (പി.എസ് -54) ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ആദരണീയനായ വെന്‍ പരമേശ്വരന്‍ മുഖ്യാതിഥിയായിരിക്കും. 1954-ല്‍ കൊച്ചു കേരളത്തില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ വെന്‍ പരമേശ്വരന്‍ ഔദ്യോഗിക രംഗത്ത് ഏറെ തിളങ്ങിയ വ്യക്തിത്വമാണ്. വി.കെ. കൃഷ്ണമേനോന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഐക്യരാഷ്ട്ര സഭയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിട്ടയര്‍മെന്റ് ജീവിതത്തിലും സാമൂഹ്യ രംഗത്ത് നിറസാന്നിധ്യവുമായ അദ്ദേഹം വൈറ്റ് ഹൗസില്‍ നടന്ന ഇന്ത്യന്‍ ഹോളിദിനാഘോഷപരിപാടികളില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ അലക്‌സ് തോമസ്, അലക്‌സാണ്ടര്‍ വലിയവീടന്‍, ഏലിയാമ്മ മാത്യു, ബിജു ചെറിയാന്‍, ഡെയ്‌സി തോമസ്, ഫൈസല്‍ എഡ്വേര്‍ഡ്, ഫ്രെഡ് എഡ്വേര്‍ഡ്, ജോര്‍ജ് പീറ്റര്‍, ജോസ് ഏബ്രഹാം, ജോസ് വര്‍ഗീസ്, ജോസഫ് ജേക്കബ്, കുസുമം ചെത്തിക്കോട്ട്, ലിസി എഡ്വേര്‍ഡ്, ലൈസി അലക്‌സ്, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, രാജു വളഞ്ഞവട്ടം, റോസമ്മ ചാക്കോ, റോഷന്‍ മാമ്മന്‍, സാബു എഡ്വേര്‍ഡ്, ശശികുമാര്‍ രാജേന്ദ്രന്‍, തോമസ് പി. കുര്യന്‍, ചെറിയാന്‍ പാലത്തറ, സില്‍വിയ ഫൈസല്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ജോര്‍ജ് ജോസഫ് ആണു ഉദ്ഘാടന സമ്മേളന പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍. റിട്ടയര്‍മെന്റ് & എസ്റ്റേറ്റ് പ്ലാനിംഗിനെ സംബന്ധിച്ച ലഘു വിവരണം ചടങ്ങില്‍ നടക്കും. പ്രശസ്ത കലാ സംവിധായകനായ തിരുവല്ല ബേബിയും സംഘവും അണിയിച്ചൊരുക്കുന്ന ഹൃദ്യമായ കലാവിരുന്ന് ചടങ്ങിനു മാറ്റുകൂട്ടും.

സഹൃദയരായ ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, റീന സാബു (സെക്രട്ടറി), റെജി വര്‍ഗീസ് (ട്രഷറര്‍) എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് പാലത്തറ (917 499 8080), റീനാ സാബു (718 581 6685), റെജി വര്‍ഗീസ് (646 708 6070), സദാശിവന്‍ നായര്‍ (347 392 8734), തിരുവല്ല ബേബി (917 636 2229).

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *