എല്‍പാസൊ(കൊളറാഡൊ): കൊളറാഡൊ സ്പ്രിംഗില്‍ നിന്നും കാണാതായ പതിനൊന്നുകാരന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തമ്മയെ സൗത്ത് കരോളിനായില്‍ നിന്നും മാര്‍ച്ച് 2 തിങ്കളാഴ്ച പിടികൂടി കൊലകുറ്റത്തിന് കേസ്സെടുത്തു.

ജനുവരി 27 ന് കുട്ടിയെ കാണാതായി വളര്‍ത്തമ്മ ലറ്റീഷ സ്റ്റൗച്ച് പോലീസില്‍ അറിയിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ മകന്റെ കൊലയാളിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോര്‍സണ്‍ നഞ്ചിലുള്ള വസതിയില്‍ നിന്നും ജനുവരി 27 ഉച്ചതിരിഞ്ഞ് 3 നും 4 നും ഇടയിലാണ് കുട്ടിയെ കണ്ടെത്തിയത്.

അടുത്ത കൂട്ടുകാരന്റെ വീട്ടിലേക്ക് നടന്നുപോയതായാണ് വളര്‍ത്തമ്മ പോലീസിനോ പറഞ്ഞത്. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ജീവനോടെയില്ല എന്നാണ് എല്‍പാസോ കൗണ്ടി ഷെറിഫ് ജാക്വിലിന്‍ കിര്‍ബി പറയുന്നത്. കുട്ടിയെ കാണാതായത് മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരും, വളണ്ടിയര്‍മാരും ദിവസങ്ങളോളം അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. വളര്‍ത്തമ്മയെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നതെന്നും കിര്‍ബി പറഞ്ഞു. അറസ്റ്റ് ചെയ്ത ലറ്റീഫയെ ഹൊറി കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചിട്ടിരിക്കയാണ്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *