ന്യുജെഴ്‌സി: സേവനത്തിന്റെ 26 വര്‍ഷങ്ങള്‍ പിന്നിടുന്ന കരുണാ ചാരിറ്റീസിന്റെ പുതിയ പ്രസിഡന്റായി മിനി പവിത്രനെയും സെക്രട്ടറിയായി ആഷ പറയന്താളിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പ്രേമ ആന്ദ്രപ്പള്ളിയല്‍, വൈസ് പ്രസിഡന്റ്; മേരി മോഡയില്‍, ട്രഷറര്‍; റോസ്ന്‍ണി രവി, ജോ. സെക്രട്ടറി; ബീന തോമസ്, ജോ. ട്രഷറര്‍; ഡോ. സോഫി വില്‍സന്‍, എക്‌സ് ഒഫിഷ്യോ.

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: ഡോ. സ്മിത മനോജ്, ഡെയ്‌സി തോമസ്, റോസാമു താഞ്ചന്‍.

പുതിയ പ്രസിഡന്റ് മിനി പവിത്രന്‍ കമ്പ്യൂട്ടര്‍ പ്രൊഫഷണലും സുംബാ ഇന്‍സ്ട്ര്ക്റ്ററും കലാകാരിയുമാണ്. മുംബൈ സ്വദേശിനി. ഒട്ടേറെ വര്‍ഷങ്ങളായി കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടീനെക്ക് പബ്ലിക്ക് ലൈബ്രറിയില്‍ ലൈബ്രറി അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നു. വാറനിലുള്ള അരോമ റെസൊറന്റിന്റെ പാര്‍ട്ട്ണറുമാണ്.

സെക്രട്ടറി ആഷ പറയന്താള്‍ ബയോളജിയില്‍ ഡോക്ടറേറ്റ് ബിരുദധാരിയാണ്. സയന്‍സ് അധ്യാപികയും സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമായിരുന്നു.

1993 ല്‍ മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ പത്‌നി ലേഖ ശ്രീനിവാസന്റെ നേത്രുത്വത്തില്‍ റിത്ത തോമസ്, ലില്ലിക്കുട്ടി ഇല്ലിക്കല്‍ തുടങ്ങിയവര്‍ ആരംഭിച്ച കരുണയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം വനിതകള്‍ ആണ്. അംഗങ്ങളുടെ അര്‍പ്പണ മനോഭാവത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമായി ഇന്ന് ഈ പ്രസ്ഥാനം ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവകാരുണ്യ മേഖലയില്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

മാറാരോഗങ്ങള്‍, വാര്‍ദ്ധക്യം, അനാഥത്വം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാല്‍ നരക ജീവിതം നയിക്കുന്നവര്‍ക്കും സാമ്പത്തികമായി ക്ലേശം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, കരുണ ചാരിറ്റീസ് സഹായമെത്തിക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയും കരുണ ചാരിറ്റീസ് ദുരിതാശ്വാസ പരിപാടികള്‍ നടത്തുന്നു.

ഒരു മില്യനിലേറേ പണമായും അര മില്യന്‍ വസ്തുക്കളായും നല്‍കുവാന്‍ കഴിഞ്ഞു. സുപ്പ് കിച്ചന്‍, താങ്ക്‌സ്ഗിവിംഗ് ഡിന്നര്‍, ഹോം ലസിനു സഹായം എന്നിവയെല്ലാം കരുണയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

2013ല്‍ സ്‌റ്റേപ്പിള്‍റ്റന്‍ യൂണിയന്‍ അമേരിക്കന്‍ മെതഡിസ്റ്റ് എപിസ്‌കോപ്പല്‍ ചര്‍ച്ച് ‘ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് സെലിബ്രേറ്റ് ദി ഡ്രീം’ അവാര്‍ഡ് നല്‍കി കരുണ ചാരിറ്റീസിനെ ആദരിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *