ഡാളസ് :മെട്രോ വാർത്തയിൽ ആർട്ട് എഡിറ്ററും ദീപിക ദിനപ്പത്രത്തിൽ സേവനമനുഷ്ടിക്കുകയും ,ദീർഘകാലം കോട്ടയം പ്രസ്ക്ലബ് സെക്രട്ടറിയുമായിരുന്ന തോമസ് ആൻറണി(62) യുടെ അകാല വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത് ടെക്സാസ് അനുശോചനം അറിയിച്ചു ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം.
പ്രശസ്ത കാരിക്കേച്ചറിസ്റ്റുംകേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആൻറണി(62) യുടെ ദേഹവിയോഗം മൂലം പ്രഗൽഭനായ ഒരു മാധ്യമ പ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും ഐ പി സി എൻ റ്റി പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു.