പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു സഹായ ഹസ്തവുമായി ഫൊക്കാന നേതാക്കളയ പോള്‍ കറുകപ്പള്ളില്‍,മാമ്മന്‍ സി ജേക്കബ്, ജോര്‍ജീ വര്‍ഗീസ് , ഫിലിപ്പോസ് ഫിലിപ്പ് എന്നിവരാണ് ഓരോ വീടു വീതം നിര്മ്മിക്കാനുള്ള തുക നല്കി മാതൃകയായത്. ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളേയും ഭാരവാഹികളെയും അഭ്യുദയകാംഷികളെയും നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നിരധി പേര്‍ സഹായ ഹസ്തവുമായി മുന്നോട്ടുവന്നതായി പദ്ധതിയുടെ കോര്ഡിനേറ്റര് കൂടിയായ സജിമോന്‍ ആന്റണി പറഞ്ഞു.

കഴിഞ്ഞ മഹാപ്രളയത്തില് വീടുകള് നഷ്ട്ടപ്പെട്ട കേരളത്തിലെ 100 തോട്ടം തൊഴിലാളികള്ക്ക് വീടുകള്‍ നിര്മ്മിച്ച് നല്കുന്ന പദ്ധതിയാണ് ഫൊക്കാന ഭവനം പദ്ധതി. ജനുവരിയില്‍ തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കണ്വെന്ഷനില് വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

പോള്‍ കറുകപ്പള്ളില്‍ ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകന്‍ ആണ് . രണ്ടു വെട്ടം ഫൊക്കാന പ്രസിഡന്റ് ആയും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് . അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും മുമ്പില്‍ നില്‍ക്കുന്ന പോളിനെ പോലെയുള്ളവര്‍ സമൂഹത്തിനു തന്നെ മാതൃകയാണ്. ജനസേവനം എന്ന മനോഭാവത്തോടെ അമേരിക്കയുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് മുന്ന് പതിറ്റാണ്ടായി പോള്‍ പ്രവര്‍ത്തിക്കുന്നു.

മാമ്മന്‍ സി ജേക്കബ് ഫൊക്കാനയുടെ സെക്രട്ടറി ആയും ഇപ്പോഴത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയും പ്രവര്‍ത്തിക്കുന്നു . സമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്ത്തനങ്ങളില്‍ ഒത്തു ചേര്ന്ന് പ്രവര്ത്തിക്കുന്ന തില്‍ സാദാ ഉത്സുകനാണ് അദ്ദേഹം .കേരളത്തില്‍ പല ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കും മാമ്മന്‍ സി നേതൃത്വം നല്‍കുന്നു .

ജോര്‍ജീ വര്‍ഗീസ് ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നു , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആയുംപ്രവര്‍ത്തിക്കുന്നു.സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും അര്പ്പണ മനോഭാവവുമുള്ള ജോര്‍ജീ വര്‍ഗീസ് ഫൊക്കാന നടത്തുന്ന ഒട്ടുമിക്ക ചാരിറ്റി പ്രവര്ത്തനങ്ങളിലും കരുത്തായി കൂടെയുണ്ട്.

ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ മുന്‍ സെക്രട്ടറി ഇപ്പോഴത്തെ ട്രസ്റ്റീ ബോര്‍ഡ് ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യപ്രവത്തനത്തിലൂടെ കേരളത്തിലെ നിര്ധനരായ നിരവധി പേര്ക്ക് ഒട്ടനവധി സഹായങ്ങള് ചെയ്തു വരുന്ന ഫിലിപ്പോസ് നല്ല സമുഖ്യ പ്രവര്‍ത്തകന്‍ കൂടിയാണ്.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത് 1100 ഡോളര്‍ ആണ്.ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു ക്രമീകരിക്കും.

സഹായ ഹസ്തവുമായി വന്ന എല്ലാവരോടുമുള്ള ഫൊക്കാനയുടെ പ്രത്യേകമായ നന്ദി പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രെട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ അറിയിച്ചു

സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ മെയില്‍: sajimonantony1@yahoo.com

ശ്രീകുമാര്‍ ഉണ്ണിത്താന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *