ഹണ്ട്‌സ്‌വില്ല: പ്രിസണ്‍ബൂട്ട് ഫാക്ടറിയുടെ സൂപ്പര്‍വൈസറെ കഴുത്തറുത്ത കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഡിസംബര്‍ 11 ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. ഡാളസ്സില്‍ കവര്‍ച്ച നടത്തിയ കേസ്സില്‍ 70 വര്‍ഷം ശിക്ഷ അനുഭവിച്ചുവന്നിരുന്ന ട്രാവിസ് ടണലിനെ (46) ഷൂ ഫാക്ടറിയില്‍ ജാനിറ്ററായി ജോലി ചെയ്യുന്നതിന് നിയോഗിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ്. ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

2003 ജനുവരി 29നായിരുന്നു 38 വയസ്സുള്ള വാര്‍ഡന്‍ സ്റ്റാന്‍ലി വൈലിയെ അമറില്ലൊ ജയിലില്‍വെച്ച് പുറകിലൂടെ വന്ന് ഷൂ ട്രിം ചെയ്യുന്നതിനുപയോഗിക്കുന്ന കത്തി കൊണ്ടാണ് കഴുത്തറുത്തത്. പ്രതികുറ്റം സമ്മതിച്ടതിനാല്‍ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം നല്‍കണമെന്ന പ്രതി ഭാഗം വക്കീലിന്റെ വാദം കോടതി അംഗീകരിച്ചില്ല. ബുധനാഴ്ച രാവിലെ സുപ്രീം കോടതി പ്രതിയുടെ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് വൈകിട്ട് മാരകമായ വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

ഈ വര്‍ഷം ടെക്‌സസ്സില്‍ നടപ്പാക്കുന്ന ഒമ്പതാമത്തേതും, അമേരിക്കയിലെ 22-ാമത്തേതും വധശിക്ഷയാണിത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *